TopTop
Begin typing your search above and press return to search.

മകളെ ബലാത്സംഗം ചെയ്യും; കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിക്ക് ട്വിറ്ററില്‍ ഭീഷണി

മകളെ ബലാത്സംഗം ചെയ്യും; കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിക്ക് ട്വിറ്ററില്‍ ഭീഷണി
കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിക്ക് ട്വിറ്ററില്‍ ഭീഷണി. 10 വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്നാണ് രേണുകയ്ക്ക് ലഭിച്ച ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നത്. സംഭവത്തില്‍ ഗൂഡ്ഗാവ് പോലിസില്‍ പരാതി നല്‍കിയതായും പ്രിയങ്കാ
മാധ്യമങ്ങളോട് പ്രതികരിച്ചു. ശ്രീരാമന്റെ ചിത്രം പ്രൊഫൈലാക്കിയ @GirishK1605 എന്ന് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. എന്നാല്‍ പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തതായും കോണ്‍ഗ്രസ് വക്താവ് പറയുന്നു.ഭീഷണി സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പ്രിയങ്ക ചതുര്‍വേദി ട്വിറ്റും ചെയ്തിട്ടുണ്ട്.
സംഭവം പുറത്തറിഞ്ഞതോടെ സാമൂഹിക മാധ്യമങ്ങളിലടക്കം കോണ്‍ഗ്രസ് വക്താവിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇത്തരം ഭീഷണി മുഴക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍സിപി നേതാവ് സുപ്രിയ സുലേ ആവശ്യപ്പെട്ടു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രധാന മന്ത്രി ഇടപെടണമെന്നും സുപ്രിയ സുലേ വ്യക്തമാക്കി.




ഹിന്ദു യുവതിയെ വിവാഹം ചെയ്ത മുസ്ലിം യുവാവിന് മതം മാറാതെ പാസ്‌പോര്‍ട്ട് അനുവദിക്കില്ലെന്ന അധികൃതരുടെ നിലപാടിനെതിരേ നടപടിയെടുത്ത വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെതിരേ സാമുഹികമാധ്യമങ്ങളില്‍ നടന്ന അധിക്ഷേപം പിറകെയാണ് പ്രിയങ്ക ചതുര്‍വേദിക്കെതിരായ ഭീഷണി.

Next Story

Related Stories