കാസർകോട്ട് രണ്ട് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നു

കൊലപാതകത്തിന് പിന്നിൽ സിപിഎം എന്ന് കോൺഗ്രസ്

കാസർക്കോട് പെരിയയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നു. പെരിയ കല്ലോട്ടെ കൃപേഷ് (21), ശരത്ത് ലാൽ‌ (ജോഷി) എന്നിവരാണ് കൊല്ലപ്പെട്ടത്. വൈകീട്ട് എഴരയോടെയായിരുന്നും സംഭവം. കാറിലെത്തിയ സംഘം കൃപേഷ് സുഹൃത്ത് ജോഷി എന്നിവരെ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ജോഷിയെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.   മൂന്നംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് വിവരം.

കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ്-സിപിഎം സംഘർഷം നിലനിന്നിരുന്ന സ്ഥലത്താണ് കൊലപാതം. സംഭവ രാഷ്ട്രീയ കൊലപാതകമണെന്ന് കോൺഗ്രസ് ആരോപിച്ചു. കൃപേഷിന്റെ മൃതദേഹം കാസർക്കോട് ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, കോൺഗ്രസ് പ്രവർത്തന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ ഇന്ന് ഹർത്താൽ ആചരിക്കും. കോൺഗ്രസാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. സംസ്ഥാന വ്യാപാകമായി പ്രതിഷേധ ദിനം ആചരിക്കാനും കോൺഗ്രസ് ആഹ്വാനം ചെയ്തു.

ഭരണത്തിന്റെ മറവിൽ കോൺഗ്രസിനെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല. സിപിഎം രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നു. ആസൂത്രിതമായ നീക്കമാണ് കൊലപാതക്കത്തിന് പിന്നിൽ. ഒരു കേസില്‍ പോലും പ്രതിയല്ലാത്ത യുവാക്കളാണ് കൊല്ലപ്പെട്ടത്. സംഘടനാ പ്രവർത്തനം അനുവദിക്കാത്ത തരത്തിലാണ് സിപിഎം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍