TopTop

വാനോളം ആവേശം; 9 മണിയോടെ രാഹുൽ ഗാന്ധി വയനാട്ടിലേക്ക്, കൽപ്പറ്റയിൽ ഗതാഗത നിയന്ത്രണം

വാനോളം ആവേശം; 9 മണിയോടെ രാഹുൽ ഗാന്ധി വയനാട്ടിലേക്ക്, കൽപ്പറ്റയിൽ ഗതാഗത നിയന്ത്രണം
വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി കേരളത്തിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇന്നലെ കരിപ്പുർ വിമാനത്താവളത്തിൽ ലഭിച്ചത് ആവേശ്വജ്ജ്വല വരവേൽപ്പ്. സഹോദരിയും പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അദ്ദേഹത്തിനൊപ്പം ഇന്നലെ കോഴിക്കോട്ടെത്തി. വിമാനത്താവളത്തിൽ സുരക്ഷാനിർദേശം മറികടന്ന് ടെർമിനലിൽനിന്നു പുറത്തെത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്യാനും രാഹുൽ ഗാന്ധി തയ്യാറായി.

ഇന്നലെ രാത്രി 8.42ന് ഡൽഹിയിൽനിന്നുള്ള വിമാനത്തില്‍ പ്രിയങ്കഗാന്ധിയാണ് ആദ്യം കോഴിക്കോട്ടെത്തിയത്. തൊട്ടുപിറകെ 9.05 ന് അസമിലെ ലീലാബാരിയിൽനിന്നുള്ള വിമാനത്തിൽ രാഹുലും കരിപ്പൂരിലെത്തി. കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാൽ, മുകുൾ വാസ്നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു. നേതാക്കൾക്ക് പുറമെ യിരക്കണക്കിനു പ്രവർത്തകരായിരുന്നു ഇരുവരെയും വരവേൽക്കാൻ കാത്തുനിന്നത്. പ്രവർത്തകരുടെ തിരക്കു കാരണം ഇരുവർക്കും വിഐപി ഏരിയയിൽ അൽപനേരം കാത്തിരിക്കേണ്ടി വന്നു. ഇതിനിടെയാണ് സുരക്ഷാനിർദേശം മറികടന്ന് ടെർമിനലിൽനിന്നു പുറത്തെത്തി രാഹുൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. തുടർന്ന് വിഐപി ഗേറ്റ് വഴി പുറത്തുകടന്ന്, ഇരുവരും കോഴിക്കോട്ടേക്കു പോയി.

അതേസമയം, വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി ഇന്ന് രാവിലെ 11.30ന് പത്രി സമർപ്പിക്കും. കല്‍പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങുന്ന രാഹുല്‍ കല്‍പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍നിന്നു കലക്ടറേറ്റ് പരിസരം വരെ 2 കിലോമീറ്റർ റോ‍ഡ് ഷോ നടത്തും. ശേഷമായിരിക്കും കലക്ടറുടെ ചേംബറിലെത്തി പത്രികനൽകുക.

ഒൻപത് മണിക്ക് രാഹുല്‍ കൽപ്പറ്റ സ്റ്റാൻഡിലേക്ക് എത്തും. അവിടെ നിന്നും തുറന്ന വാഹനത്തിലെ നടന്നോ കളക്ടറേറ്റിലേക്കു പോവുമെന്നാണ് റിപ്പോർട്ട്. എന്നാൽ കൂടുതൽ സമയം എടുക്കുമെന്നതിനാൽ കാൽ നടയായി പോവാനുള്ള സാധ്യത കുറവാണെവന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.  അതേസമയം, കളക്ടറേറ്റിന് മുന്നിൽ 100 മീറ്റർ അകലെ ജനക്കൂട്ടത്തെ തടഞ്ഞ് കുറച്ച് പേരെമാത്രമായിരിക്കും അകത്തേക്ക് കടത്തിവിടുക. 5 പേർ മാത്രമായിരിക്കും പത്രികാ സമർപ്പണത്തിന് കളക്ടറുടെ മുന്നിലെത്തുക. ഇതിന് ശേഷം മടങ്ങി ഹെലിപ്പാഡിത്തി മടക്കം. മൊത്തം രണ്ട് രണ്ടര മണിക്കൂർ മാത്രമാണ് ഇന്ന് വയനാട്ടിൽ രാഹുലിന്റെ പരിപാടികളുള്ളത്.

രാഹുല്‍ഗാന്ധി എത്തുന്നതിന്റെ ഭാഗമായി ഇന്ന കല്‍പറ്റയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. രാഹുല്‍ തിരികെ പോകുന്നതുവരെ കൈനാട്ടി ബൈപ്പാസ് ജങ്ഷന്‍ മുതല്‍ ഗൂഡലായി ജങ്ഷന്‍വരെ ഒരു വാഹനവും കടത്തിവിടില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഈ പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.

ജനമൈത്രി ജങ്ഷന്‍ മുതല്‍ കൈനാട്ടി ബൈപ്പാസ് ജങ്ഷന്‍ വരെ കല്പറ്റ ടൗണിലൂടെ വലിയ വാഹനങ്ങൾക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. കോഴിക്കോട് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ ജനമൈത്രി ജങ്ഷനില്‍നിന്ന് ബൈപ്പാസ് വഴി കടന്നുപോകണം. ബത്തേരി- മാനന്തവാടി ഭാഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങള്‍ കൈനാട്ടിയില്‍നിന്ന് ബൈപ്പാസ് വഴി പോകണം. ബസുകളും ഇതേരീതിയില്‍ പുതിയ സ്റ്റാന്‍ഡിലെത്തി ബൈപ്പാസ് വഴി തിരകെപോകണം. കോഴിക്കോട് ഭാഗത്തുനിന്നുള്ള ബസുകള്‍ പുതിയ സ്റ്റാന്‍ഡിലെത്തി തിരികെ ജനമൈത്രി ജങ്ഷന്‍ വഴി ബൈപ്പാസിലേക്കും ബത്തേരി-മാനന്തവാടി ഭാഗത്തുനിന്നുള്ള ബസുകള്‍ കൈനാട്ടിയില്‍നിന്ന് ബൈപ്പാസ് വഴി സ്റ്റാന്‍ഡിലെത്തി തിരികെ ബൈപ്പാസിലേക്കും പോകണം.
Next Story

Related Stories