TopTop

ശബരിമല: ശ്രീധരന്‍പിള്ളയ്ക്കും തന്ത്രിക്കുമെതിരായ കോടതിയലക്ഷ്യ നടപടിക്ക് സോളിസിറ്റര്‍ ജനറലിന്റെ അനുമതിയില്ല

ശബരിമല: ശ്രീധരന്‍പിള്ളയ്ക്കും തന്ത്രിക്കുമെതിരായ കോടതിയലക്ഷ്യ നടപടിക്ക് സോളിസിറ്റര്‍ ജനറലിന്റെ അനുമതിയില്ല
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയെ തടയുന്ന രീതിയില്‍ നിലപാടെടുത്ത സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയ്ക്കും  ശബരിമല തന്ത്രിക്കും എതിരായ കോടതിയലക്ഷ്യ നടപടിക്ക് സോളിസിറ്റര്‍ ജനറലിന്റെ അനുമതിയില്ല. കോടതി അലക്ഷ്യത്തിന് തക്കതായ കുറ്റങ്ങള്‍ ശ്രീധരന്‍ പിള്ളയും തന്ത്രിയും ചെയ്തിട്ടില്ല എന്ന് വ്യക്തമാക്കിയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നടപടിക്ക് അനുമതി നിഷേധിച്ചത്. വിധിയുമായി ബന്ധപ്പെട്ട് ക്രിയാത്മക വിമര്‍ശനമാണ് ശ്രീധരന്‍പിളള നടത്തിയതെന്ന് പ്രതികരിച്ച തുഷാര്‍ മേത്ത പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ ആകില്ലെന്ന് വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആതേസമയം, കോടതിയലക്ഷ്യ ഹര്‍ജി നല്‍കാനുളള അപേക്ഷ സോളിസിറ്റര്‍ തള്ളിയ സാഹചര്യത്തില്‍ ഇതിനായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടുമെന്ന് ഹര്‍ജിക്കാരായ അഭിഭാഷകര്‍ അറിയിച്ചു. അപേക്ഷ സുപ്രീം കോടതിയില്‍ നേരിട്ട് നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
മുന്‍ എസ്എഫ്ഐ നേതാവ് ഡോ. ഗീനാകുമാരി, എവി വര്‍ഷ എന്നിവരാണ് കോടതിലക്ഷ്യ നടപടിക്ക് അനുമതി തേടി സോളിസിറ്റര്‍ ജനറലിന് അപേക്ഷ സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, തന്ത്രി കണ്ഠരര് രാജീവര്, സിനിമ നടന്‍ കൊല്ലം തുളസി, പത്തനംതിട്ടയിലെ ബിജെപി ജില്ലാ നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍, പന്തളം കൊട്ടാര പ്രതിനിധി രാമവര്‍മ എന്നിവര്‍ക്ക് എതിരെയായിരുന്നു പരാതി.

സുപ്രീം കോടതി വിധിക്കെതിരെ രംഗത്തെത്തിയവര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജികളില്‍ തീരുമാനം എടുക്കുന്നതില്‍ നിന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ നേരത്തെ പിന്‍മാറിയിരുന്നു. ശബരിമലയിലെ വിഷയത്തില്‍് നേരത്തെ ദേവസ്വം ബോര്‍ഡിനായി ഹാജരായിരുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെകെ വേണുഗോപാലിന്റെ പിന്‍മാറ്റം. ഇതോടെയാണ് അപേക്ഷകള്‍ തുഷാര്‍മേത്തക്ക് മുന്‍പിലെത്തിയത്.

https://www.azhimukham.com/trending-murder-threat-on-sunil-p-ilayidam/

https://www.azhimukham.com/updates-aryama-sundaram-disagree-to-appear-in-sabarimala-case-for-devaswom-board/

https://www.azhimukham.com/newsupdate-vatsan-thillankery-rss-leader-says-checked-date-of-birth-women-police-cops-sabarimala/

https://www.azhimukham.com/offbeat-villuvandi-yathra-dalit-tribal-class-must-come-and-fight-to-destroy-brahmanical-hierarchy-in-sabarimala-m-geethanandan-talking/

Next Story

Related Stories