Top

സെല്‍ഫിയെടുക്കുന്നതിനിടെ അമേരിക്കയില്‍ കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികളുടെ അവസാന ചിത്രം പുറത്ത്

സെല്‍ഫിയെടുക്കുന്നതിനിടെ അമേരിക്കയില്‍ കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികളുടെ അവസാന ചിത്രം പുറത്ത്
സെല്‍ഫിയെടുക്കുന്നതിനിടെ കാലിഫോര്‍ണിയിലെ യോലെമെറ്റ് മലഞ്ചെരുവില്‍ വച്ച് കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികളുടെ അപകടത്തിന് മുമ്പുള്ള ചിത്രങ്ങള്‍ പുറത്ത്. അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ കണ്ണുര്‍ സ്വദേശികളായ വിഷ്ണു വിശ്വനാഥ് (29), ഭാര്യ മീനാക്ഷി (29) എന്നിവരുടെ പുതിയ ചിത്രങ്ങളാണ് പുറത്ത് വന്നത്. യോലെമെറ്റ് പ്രദേശത്തെത്തിയ സിയാന്‍ മാറ്റേഴ്‌സണും സുഹൃത്ത് ദേരാ റോസ് ലൗഗിലോയും പകര്‍ത്തിയ സെല്‍ഫിയിലാണ് മീനാക്ഷിയുടെ സാന്നിധ്യമുള്ളത്. ഇതിന് ശേഷമായിരിക്കണം ഇരുവരും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചിരിക്കാന്‍ സാധ്യതയെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യോലെമെറ്റ് ദേശീയോദ്യാനത്തിലെ 800 അടി താഴ്ചയിലുള്ള കൊക്കയ്ക്ക സമീപത്ത് നിന്നായിരുന്നു ഇരുവരും ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ചത്. ലഭിച്ച ചിത്രത്തില്‍ മീനാക്ഷി കൊക്കയുടെ അരികില്‍ ഭയത്തോടെ നില്‍ക്കുന്നതും വ്യക്തമാണ്. അപകടവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട തന്റെ സുഹൃത്ത് ദേരാ റോസാണ് തങ്ങള്‍ പകര്‍ത്തിയ ചിത്രത്തിലെ മീനാക്ഷിയെ തിരിച്ചറിഞ്ഞതെന്നും മാറ്റേഴ്‌സണ്‍ പറയുന്നു. അവരുടെ പിങ്ക് തലമുടിയാണ് ശ്രദ്ധിക്കാന്‍ ഇടയാക്കിയതെന്നും അവര്‍ പറയുന്നു.



കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. അടുത്ത ദിവസം മേഖലയില്‍ കണ്ടെത്തിയ ക്യാമറയെ തുടര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചായിരുന്നു മൃതദേഹങ്ങള്‍ തിരിച്ചെടുത്തത്.
എന്‍ജിനിയറായ വിഷ്ണു ബുധനാഴ്ച ഓഫീസിലെത്താതിനെ തുടര്‍ന്ന് അന്വേഷണം നടത്തിന്നതിനിടെയാണ് അപകടവിവരം അറിയുന്നത്. മൃതദേഹത്തില്‍ നിന്ന് കണ്ടത്തിയ ഡ്രൈവിംഗ് ലൈസന്‍സില്‍ നിന്നായിരുന്നു ഇവരെ തിരിച്ചറിഞ്ഞത്. മരണവിവരം ശനിയാഴച രാവിലെയാണ് നാട്ടില്‍ അറിയുന്നത്. സിസ്‌കോ ഇന്ത്യയിലെ സാഞ്ചോസിലുള്ള ആസ്ഥാനത്തെ ജീവനക്കാരായിരുന്നു മരിച്ച വിഷ്ണു വിശ്വനാഥ്.



കതിരൂര്‍ ശ്രേയസ് ആശുപത്രി ഉടമ ഡോ. എം.വി.വിശ്വനാഥന്‍- ഡോ.സുഹാസിനി ദമ്പതികളുടെ മകനാണ് വിഷ്ണു. കോട്ടയം യൂണിയന്‍ ക്ലബിനു സമീപത്തെ രാമമൂര്‍ത്തി-ചിത്ര ദമ്പതികളുടെ മകളാണ് ഭാര്യ മീനാക്ഷി. ചെങ്ങന്നൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ സഹപാഠികളായിരുന്ന ഇരുവരും.

https://www.azhimukham.com/news-update-kerala-couple-killed-in-accident-america-while-taking-selfie/

Next Story

Related Stories