TopTop
Begin typing your search above and press return to search.

കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്റെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു; എംപിയുടെ രണ്ട് അനുയായികള്‍ക്ക് വെട്ടേറ്റു

കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്റെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു; എംപിയുടെ രണ്ട് അനുയായികള്‍ക്ക് വെട്ടേറ്റു

കൊല്ലം ചാത്തനൂരില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. പ്രേമചന്ദ്രന്റെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്നവര്‍ക്കാണ് വെട്ടേറ്റത്. സിപിഎം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പരവൂര്‍ - പാരിപ്പള്ളി റോഡ് ഉപരോധിച്ചു. നാല് സിപിഎം പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 1.48 ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാലിനെ പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തിയത്. 2014ലെ തിരഞ്ഞെടുപ്പില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിക്കെതിരെ 37,000ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രേമചന്ദ്രന്‍ ജയിച്ചത്.

Next Story

Related Stories