ന്യൂസ് അപ്ഡേറ്റ്സ്

രേണുരാജിനെ പിന്തുണച്ച് കോടിയേരി; എസ് രാജേന്ദ്രന് പാർട്ടിയുടെ ശാസന, പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്

രേണു രാജിന്റെ ഇടപെടലിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ കോടിയേരി എംഎല്‍എമാര്‍ നിയമം പാലിക്കുകയാണ് വേണ്ടതെന്നും പറയുന്നു. എംഎൽഎ കൂടെയുള്ളവരേയും നിയമം പാലിക്കാന്‍ പ്രേരിപ്പിക്കണം.

പൊതുജന മധ്യത്തിൽ ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച എസ്.രാജേന്ദ്രൻ എംഎൽഎക്ക് സിപിഎം ജില്ലാ നേതൃത്വത്തിന്റെ ശാസന. രാജേന്ദ്രനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ സ്ഥിരീകരിച്ചു. ഇടുക്കി ജില്ലാ കമ്മിറ്റിയാണ് വിഷയത്തില്‍ രാജേന്ദ്രനെ ശകാരിച്ചതെന്നും ഈ വിഷയത്തില്‍ ഇനി പരസ്യപ്രതികരണം നടത്തരുതെന്ന് എംഎല്‍എയോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് വ്യക്തമാക്കി.

രേണു രാജിന്റെ ഇടപെടലിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ കോടിയേരി എംഎല്‍എമാര്‍ നിയമം പാലിക്കുകയാണ് വേണ്ടതെന്നും പറയുന്നു. എംഎൽഎ കൂടെയുള്ളവരേയും നിയമം പാലിക്കാന്‍ പ്രേരിപ്പിക്കണം. അതിനു പകരം നിയമത്തെ എതിര്‍ക്കുകയും നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്ന നിലപാട് ശരിയല്ല. ഇത്തരം നടപടിളെ പാര്‍ട്ടി അംഗീകരിക്കില്ല. അതിനാല്‍ രാജേന്ദ്രന്‍റെ നിലപാടുകളെ പാര്‍ട്ടി പൂര്‍ണമായും തള്ളിക്കളയുകയാണ്. മൂന്നാറിനായി സർക്കാർ പ്രത്യേക നിയമം കൊണ്ടുവരുമെന്നും മാധ്യമങ്ങളോട് കോടിയേരി വ്യക്തമാക്കി.  ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

മൂന്നാറില്‍ പഞ്ചായത്ത് നിർമിക്കുന്ന കെട്ടിടത്തിന് റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം. പഞ്ചായത്തിന്റെ നിർമാണങ്ങൾ തടയാൻ സബ് കലക്ടർക്ക് അധികാരമില്ലെന്നായിരുന്നു രാജേന്ദ്രന്റെ പ്രതികരണം. എന്നാൽ സംഭവത്തിൽ സ്വന്തം പാർട്ടിയിൽ നിന്നടക്കം വിമർശനങ്ങൾ ഉയർന്നതോടെ രാജേന്ദ്രൻ ഖേദം പ്രകടിപ്പിച്ചും രംഗത്തെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍