ന്യൂസ് അപ്ഡേറ്റ്സ്

സനല്‍കുമാറിനെ ഡിവൈഎസ്പി തള്ളിയിട്ടു കൊന്ന സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന്

ഹരികുമാറിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനും ഡിജിപി അനുമതി നല്‍കി.

തര്‍ക്കത്തിനിടെ റോഡിലിക്ക് തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ബി. ഹരികുമാറിനെതിരെ ക്രൈബ്രാഞ്ച് അന്വേഷണം. തിരുവനന്തപുരം റൂറല്‍ എസ്പി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹരികുമാറിനെതിരെ കൊലക്കുറ്റം ചുമത്തുകയും ഇയാളെ സസ്പന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവം നടന്ന രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഹരികുമാറിനെ പിടികൂടാന്‍ പോലീസിനായിട്ടില്ല. പ്രതി ഒളിവിലാണെന്ന് പോലീസ് പറയുന്നു. എന്നാല്‍ ലുക്കൗട്ട് നോട്ടീസ് പോലും പുറത്തിറക്കാതെ പ്രതി കീഴടങ്ങുന്നതിനായി കാത്തിരിക്കുന്ന പോലീസിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉണ്ടായത്.

Also Read: ‘കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോയ മനുഷ്യനെയാണ് ആ ഡിവൈഎസ്പി ഹരികുമാര്‍ കൊന്നത്’; നെയ്യാറ്റിന്‍കരയില്‍ പ്രതിഷേധം അടങ്ങുന്നില്ല; പ്രതി ഒളിവില്‍

പ്രതി അന്യസംസ്ഥാനത്തേക്ക് രക്ഷപെട്ടിരിക്കാന്‍ സാധ്യതയുള്ളതായി പോലീസ് സംശയിക്കുന്നു. അന്വേഷണ സംഘം അന്യസംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അന്യസംസ്ഥാനങ്ങളിലും അന്വേഷണം നടത്തേണ്ട സാഹചര്യമുള്ളതിനാല്‍ ക്രൈബ്രാഞ്ച് അന്വേഷണമായിരിക്കും അനുയോജ്യമെന്ന ശുപാര്‍ശ റൂറല്‍ എസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഡിജിപി ക്രൈബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഹരികുമാറിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്നും റൂറല്‍ എസ്പി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിനും ഡിജിപി അനുമതി നല്‍കി. ലുക്കൗട്ട് നോട്ടീസ് ഉടന്‍ പുറത്തിറക്കുമെന്നും പോലീസ് പറയുന്നു. അഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ സനല്‍കുമാര്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കം ഒടുവില്‍ യുവാവിന്റെ മരണത്തിലേക്കെത്തുകയായിരുന്നു.

‘കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോയ മനുഷ്യനെയാണ് ആ ഡിവൈഎസ്പി ഹരികുമാര്‍ കൊന്നത്’; നെയ്യാറ്റിന്‍കരയില്‍ പ്രതിഷേധം അടങ്ങുന്നില്ല; പ്രതി ഒളിവില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍