ന്യൂസ് അപ്ഡേറ്റ്സ്

അപര്‍ണ പ്രശാന്തിക്കെതിരായ സൈബര്‍ ആക്രമണം: ഒരാള്‍ കൂടി അറസ്റ്റില്‍

ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലാവുന്നവരുടെ എണ്ണം മുന്നായി.

അല്ലു അര്‍ജ്ജുന്റ് സിനിമയെ പരാമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ അപര്‍ണ പ്രശാന്തിക്കെതിരേ സൈബര്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ ഇല്ലംമൂല നാലുപുരയില്‍ രാഹുല്‍ (22) നെയാണ് പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലാവുന്നവരുടെ എണ്ണം മുന്നായി.

അടുത്തിടെ പുറത്തിറങ്ങിയ അല്ലു അര്‍ജ്ജുന്റെ മൊഴിമാറ്റ ചിത്രത്തിനെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് അപര്‍ണക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തി പ്രചാരണം നടന്നത്. അശ്ലീല കമന്റുകളും, വധ ഭീഷണിയുമടക്കമായിരുന്നു അരാധകര്‍ എന്ന പേരില്‍ യുവതിയുടെ ഫേസ്ബുക്ക് പേജില്‍ നിരത്തിയത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍