TopTop
Begin typing your search above and press return to search.

അമിക്കസ് ക്യൂറി റിപ്പോർട്ട്; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് എം എം മണി

അമിക്കസ് ക്യൂറി റിപ്പോർട്ട്; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് എം എം മണി

ഡാം തുറന്നതില്‍ പാളിച്ച പറ്റിയെന്ന അമിക്കസ് ക്യൂറി റിപ്പോർട്ടിനെ കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവർ‌ത്തകയോട് കയർത്ത് വൈദ്യുത മന്ത്രി എംഎം മണി. "എനിക്കൊന്നും പറയാനില്ല. നിങ്ങള് പോ. പോകാൻ പറഞ്ഞാൽ പോകണം. ഞാൻ പ്രതികരിക്കാൻ ഇല്ലെന്ന് പറഞ്ഞാൽ പിന്നെ എന്തിനാ" എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മേലാൽ തന്റെ വീട്ടിൽ വന്ന് കയറിപ്പോകരുത് എന്നും അദ്ദേഹം മാധ്യമ പ്രവർത്തകയോട് പ്രതികരിച്ചു.

കേന്ദ്ര ജലകമ്മിഷൻ, ദേശീയ ദുരന്തനിവാരണ സമിതി തുടങ്ങിയ അധികാരികളും പുറപ്പെടുവിച്ച ഡാം സുരക്ഷ, പ്രളയ കൈകാര്യ മാർഗരേഖകൾ കേരളത്തിലെ അണക്കെട്ടുകളിൽ നടപ്പാക്കിയില്ലെന്നും വ്യക്തമാക്കിയായിരുന്നു ഹൈക്കോടതിയിൽ അമിക്കസ്ക്യൂറി റിപ്പോർട്ട് സമർപ്പിച്ചത്.

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്ന ആരോപിച്ച് സമർപ്പിക്കപ്പെട്ട പതിനഞ്ചോളം ഹര്‍ജികളാണ് കേരളഹൈക്കോടതിയില്‍ എത്തിയിരുന്നത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചിത്.

ഇതിന് പുറമെ, പ്രളയഭൂപടം തയാറാക്കാനും കർമപദ്ധതിക്കു രൂപം നൽകാനും പ്രളയ പ്രവചനത്തിനും സമയബന്ധിത നടപടി. വെള്ളം തുറന്നുവിടുന്നതു സംബന്ധിച്ചു വിദഗ്ധ ഏജൻസികളായ ഡാം സുരക്ഷാ അതോറിറ്റി, ദുരന്ത കൈകാര്യ അതോറിറ്റി എന്നിവയുടെ സംയുക്ത പ്രവർത്തനം എന്നിവയും റിപ്പോർട്ട് ആവശ്യപ്പെടുന്നു. കുടാതെ ഡാം ദുരന്ത കൈകാര്യ സംവിധാനം ശക്തിപ്പെടുത്താനും ദുരന്ത സാഹചര്യങ്ങളിൽ പ്രതികരണശേഷി മെച്ചപ്പെടുത്താനും വിദഗ്ധരുൾപ്പെട്ട സമിതിയുടെ വിശദമായ പഠനവും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

Next Story

Related Stories