വാര്‍ത്തകള്‍

ബിജെപിക്ക് 160 മണിക്കൂര്‍; ദൂരദര്‍ശന്‍ പക്ഷഭേദം കാണിക്കുന്നു, തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി

റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസ്സിന് 80 മണിക്കൂര്‍ ലഭിച്ചപ്പോള്‍ സിപിഎമ്മിന് കിട്ടിയത് 9 മണിക്കൂറുകള്‍ മാത്രമാണെന്നും ഇന്ത്യന്‍ എക്‌സ്പ്രസ്സ് ചൂണ്ടിക്കാട്ടുന്നു.

ലോക്‌സഭാ തിരഞ്ഞടുപ്പ് പ്രഖ്യാപിച്ച ശേഷം പരസ്യ പ്രചരണത്തിനായി രാജ്യത്തെ വിവിധരാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി സര്‍ക്കാര്‍ സ്ഥാപനമായ ദൂരദര്‍ശന്‍ സമയം അനുവദിച്ചതില്‍ വിവേചനം കാട്ടിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് പ്രഖാപിച്ചു ഒരു മാസം പിന്നിടുമ്പോള്‍ ഭരണ പക്ഷമായ ബിജെപിക്ക് 160മണിക്കൂര്‍ അനുവദിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത് പകുതി മാത്രം. അതായത് 80 മണിക്കൂര്‍.

ദൂരദര്‍ശന്റെ ഈ നടപടിയാണ് കമ്മീഷന്റെ അതൃപ്തിക്ക് വഴിവച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏപ്രില്‍ 9 ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസ്സിന് 80 മണിക്കൂര്‍ ലഭിച്ചപ്പോള്‍ സിപിഎമ്മിന് കിട്ടിയത് 9 മണിക്കൂറുകള്‍ മാത്രമാണെന്നും ഇന്ത്യന്‍ എക്‌സ്പ്രസ്സ് ചൂണ്ടിക്കാട്ടുന്നു.

ദൂരദര്‍ശന്റെ നടപടി വിവേചന പരമാണെന്നും കമ്മീഷന്‍ പറയുന്നു. അതെ സമയം വോട്ടെടുപ്പ് തീരും വരെ ഇനിയുള്ള സമയം പാര്‍ട്ടികള്‍ക്ക് തുല്യമായി അനുവദിക്കണം എന്നും കമ്മീഷന്‍ വാര്‍ത്ത വിനിമയ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍