Top

അഴിമതിക്ക് തെളിവില്ല; പ്രധാനമന്ത്രി അധ്യക്ഷനായ സമിതി അലോക് വർമയെ നീക്കിയത് തിടുക്കപ്പെട്ടെന്ന് സുപ്രീം കോടതി നിരീക്ഷകൻ

അഴിമതിക്ക് തെളിവില്ല; പ്രധാനമന്ത്രി അധ്യക്ഷനായ സമിതി അലോക് വർമയെ നീക്കിയത് തിടുക്കപ്പെട്ടെന്ന് സുപ്രീം കോടതി നിരീക്ഷകൻ
അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടുള്ള പ്രധാനന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയുടെ തീരുമാനം തിടുക്കപ്പെ‍ട്ട് എടുത്തതെന്ന് സുപ്രീം കോടതി നിരീക്ഷകൻ. അലോക് വർമക്കെതിരായ അഴിമതി ആരോപണങ്ങളിൽ സെന്‍ട്രല്‍ വിജിലൻസ് കമ്മീഷൻ അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല. അഴിമതി തെളിയിക്കുന്നതിന് മതിയായ തെളിവുകൾ ഇല്ലെന്നും സിവിസി അന്വേഷണത്തെ നിരീക്ഷിക്കാൻ സുപ്രീം കോടതി ചുമതലപ്പെട്ടുത്തിയ റിട്ടയേഡ് ജസ്റ്റിസ് എകെ പട്നായിക്ക് ചൂണ്ടിക്കാട്ടുന്നതായി ദി ഇന്‍ഡ്യന്‍ എക്സ്പ്രെസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സുപ്രീം കോടതി ഉത്തരവിലൂടെ സിബി ഐ മേധാവി സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വർമയെ നീക്കനുള്ള സമിതിയുടെ തീരുമാനം സൂക്ഷ്‌മതയില്ലാത്തതും മതിയായ ആലോചനകൾ ഇല്ലാതെയുമാണെന്നും അദ്ദേഹം പറയുന്നു. സിബിഐ ഉപ മേധാവിയായിരുന്ന രാകേഷ് അസ്താന അലോക് വര്‍മ്മക്കെതിരായി നൽകിയ പരാതി പ്രകാരം സിവിസി സമർപ്പിച്ച റിപ്പോർട്ടിൽ തെളിവുകൾ ഇല്ലെന്ന് താൻ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നതായും ജ. പട്നായിക് പറയുന്നു.

പ്രധാനമന്ത്രി അധ്യക്ഷനായ മുന്നംഗ സമിതി കഴിഞ്ഞ ദിവസമാണ് അലോക് വർമയെ നീക്കാൻ തീരുമാനിച്ചത്. സിവിസി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എന്നായിരുന്നു ഇതിന് നൽകിയ വിശദീകരണം. ഒന്നിനതിരെ രണ്ട് വോട്ടുകൾക്കായിരുന്നു തീരുമാനം നടപ്പായത്. ഭുരുപക്ഷ തീരുമാനത്തെ ലോക്സഭയിലെ പ്രതിപക്ഷനേതാവും സമിതി അംഗവുമായ മല്ലികാർജ്ജുൻ ഖാർഗ്ഗെ എതിർത്തിരുന്നു. ഖാർഗ്ഗെയുടെ വിയോജന കുറിപ്പോടെയായിരുന്നു തീരുമാനത്തിന് അംഗീകാരം നൽകിയതത്. സ്ഥാനം നഷ്ടപ്പെട്ട ആലോക് വർമ ഇന്നലെ പോലീസ് സർവീസിൽ നിന്നും രാജി വച്ചിരുന്നു.

https://www.azhimukham.com/india-alok-verma-resigns-from-ips-after-refusing-transfer/

https://www.azhimukham.com/edit-when-selection-committee-removes-alok-verma-as-cbi-chief-after-supreme-court-reinstate-him/

Next Story

Related Stories