ന്യൂസ് അപ്ഡേറ്റ്സ്

കൈക്കൂലിക്കേസിൽ അന്വേഷണം തുടരാം; രാകേഷ് അസ്താനയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി

സിബിഐ 10 ആഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി

തനിക്കെതിരായ കൈക്കൂലി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഉപ മേധാവിയായിരുന്ന രാകേഷ് അസ്താന സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. മാംസ കയറ്റുമതി വ്യവസായിയായ മോയിന്‍ ഖുറേഷിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പേര് പരാമര്‍ശിക്കാതിരിക്കാന്‍ സതീഷ് സനായിൽ നിന്നും രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന് കേസിൽ ഉൾപ്പെടെയുള്ള എഫ് െഎആറുകൾ റദ്ദാക്കമെന്നായിരുന്നു അസ്താനയുടെ ആവശ്യം.

രാകേഷ് അസ്താനക്കെതിരെ അന്വേഷണം തുടരാം എന്ന് വ്യക്കതമാക്കിയ കോടതി വിഷയത്തിൽ സിബിഐ  10 ആഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കണമെന്നും വ്യക്തമാക്കി. ചില തെളിവുകൾ കൂടി കണ്ടെത്താനുണ്ടെന്ന സിബി െഎയുടെ അവശ്യവും കോടതി വ്യക്തമാക്കി.

ഇന്ന് ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. കൈക്കൂലി കേസിൽ രാകേഷ് അസ്താനയ്ക്കെതിരെ തെളിവുകൾ ഉണ്ടെന്ന് സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. അസ്താനയ്ക്കെതിരെ പരാതി നല്‍കിയ സതീഷ് സനയ്ക്ക് പൊലീസ് സംരക്ഷണം നല്‍കാനും നേരത്തെ ഹൈക്കോടതി നിർദേശം നൽ‌കിയിരുന്നു. സതീഷ് സനയില്‍ന് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് അസ്താനയ്ക്കെതിരായ കേസ്. എന്നാല്‍ തനിക്കെതിരായ എഫ്ഐആറിലെ ആരോപണങ്ങൾ വ്യാജമാണെന്നാണ് അസ്താനയുടെ നിലപാട്. സിബിഐയിലെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേയും ചില ഉന്നതര്‍ നടത്തിയ ഗൂഡാലോചനയാണ് സതീഷ് സനയുടെ പരാതിയുടെ പിന്നിലെന്നും അസ്താന ആരോപിക്കുന്നു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന് അസ്താന കത്തയക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍