ന്യൂസ് അപ്ഡേറ്റ്സ്

ജെഎൻയു രാജ്യദ്രോഹക്കേസ്: ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു; മോദിക്ക് നന്ദിയെന്ന് കനയ്യകുമാര്‍

ഫ്സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാണ് കേസിലാണ് നടപടി

ഡൽഹി ജവഹർ ലാൽ നെഹ്രു സർവലകാലാശാലയിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസില്‍ വിദ്യാര്‍ഥി നേതാവ് കനയ്യകുമാര്‍ അടക്കം പത്തുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം. ഡല്‍ഹി പൊലീസ് പട്യാലഹൗസ് കോടതിയിൽ ഇന്ന് സമർപ്പിച്ച കുറ്റപത്രത്തിലാണ് കനയ്യകുമാർ ഉൾപ്പെടെ പത്തുപേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. പാർലമെന്റ്  ആക്രമണക്കേസിലെ മുഖ്യസൂത്രധാരനായ അഫ്സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാണ് കേസിൽ ആയിരത്തി ഇരുന്നൂറ് പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

അതേസമയം, മൂന്ന് വര്‍ഷം പഴക്കമുള്ള കേസില്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കുറ്റപത്രം സമര്‍പ്പിച്ചത് രാഷ്ട്രീയ പ്രേരിതമായാണെന്ന് കനയ്യകുമാര്‍ പ്രതികരിച്ചു. മോദിക്കും ഡല്‍ഹി പൊലീസിനും നന്ദിയുണ്ടെന്നും കനയ്യകുമാർ വ്യക്തമാക്കി. കുറ്റപത്രം ഡല്‍ഹി പട്യാല ഹൗസ് കോടതി നാളെ പരിഗണിക്കും.

കനയ്യക്ക് പുറമെ വിദ്യാര്‍ഥി നേതാക്കളായ ഉമർ ഖാലിദ്, അനിർബന്‍ ഭട്ടാചാര്യ, സിപിഐ നേതാവ് ഡി. രാജയുടെ മകൾ അപരാജിത രാജ, അഖ്വിബ് ഹുസൈൻ, മുജീബ് ഹുസൈൻ, മുനീബ് ഹുസൈൻ, ഉമർ ഗുൽ, റായീയ റാസോൾ, ബഷീർ ഭട്ട്, ഭഷാറത്ത്, ഷെഹല റഷീദ് എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്. ഇതില്‍ പേർ കശ്മീരി വിദ്യാര്‍ഥികള്ളാണ്.   കനയ്യ, ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവരെ കഴിഞ്ഞവർഷം അറസ്റ്റ് ചെയ്തിരുന്നു.

2016 ഫെബ്രുവരി ഒന്‍പതിനായിരുന്നു ജെ.എന്‍.യു ക്യാംപസിലെ വിവാദപ്രതിഷേധം.രാജ്യദ്രോഹക്കുറ്റത്തിന് പുറമെ കലാപം ഉണ്ടാക്കല്‍, അനധികൃതമായി സംഘം ചേരല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.  കനയ്യയാണ് മുദ്രാവാക്യം വിളിക്ക് നേതൃത്വം നല്‍കിയതെന്നും കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു. എബിവിപിയുടെയും ബിജെപി എംപി മഹേഷ് ഗിരിയുടെയും പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

തിരഞ്ഞെടുപ്പിന് മുന്‍പ് ആര്‍ എസ് എസ് മഞ്ചേശ്വരത്ത് ലക്ഷ്യമിട്ടത് കലാപമോ? ഹര്‍ത്താല്‍ ദിനത്തില്‍ ആക്രമിക്കപ്പെട്ട മദ്രസാധ്യാപകന്റെ നില ഗുരുതരമായി തുടരുന്നു

ബിജെപിയുടെ സവര്‍ണ്ണ സംവരണ രാഷ്ട്രീയ ഗിമ്മിക്കുകളില്‍ വീഴരുത്; എന്തായിരിക്കണം ഇടതു സമീപനം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍