Top

അശ്ലീല സൈറ്റുകളില്‍ പിടിമുറുക്കി കേന്ദ്രം; നിരോധനം മറിടക്കാന്‍ മറ്റൊരു സൈറ്റുമായി 'പോണ്‍ ഹബ്'

അശ്ലീല സൈറ്റുകളില്‍ പിടിമുറുക്കി കേന്ദ്രം; നിരോധനം മറിടക്കാന്‍ മറ്റൊരു സൈറ്റുമായി
അശ്ലീല സൈറ്റുകള്‍ നിരോധിക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിന് പിറകെ നിരോധനം ശകതമാക്കി നടപ്പാക്കാന്‍ ഒരുങ്ങി ടെലികോം വകുപ്പ്. 2015ല്‍ നിരോധനം നടപ്പാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ശ്രമമാണ് ഇപ്പോള്‍ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വീണ്ടും പൊടിതട്ടിയെടുക്കുന്നത്. അശ്ലീല സൈറ്റുകള്‍ കുട്ടികളുടെ മനസിനെ പ്രതികൂലമായി ബാധിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. ഉത്തരവ് നടപ്പാക്കാത്ത ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. അശ്ലീല സൈറ്റുകള്‍ ബലാല്‍സംഗ സംഭവങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നു. അത്തരം സംഭവങ്ങള്‍ തടയുന്നതിന് നിരോധനം ആവശ്യമാണെന്നുമായിരുന്നു കോടതി നിലപാട്. എന്നാല്‍ 2015 സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇത്തരത്തില്‍ അശ്ലീല സൈറ്റുകള്‍ ബലാല്‍സംഗം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക കാരണമായെന്ന് ചുണ്ടിക്കാട്ടുന്നില്ല.

അതേസമയം, നിരോധനം നടപ്പാക്കിയെങ്കിലും മൊബൈല്‍ സെര്‍ച്ചിങ്ങ് എഞ്ചിനായ യുസി ബൗസര്‍ മുഖേ ഇത്തരം സൈറ്റുകള്‍ ലഭ്യമാകുന്നുണ്ടെന്ന് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പുറമെയാണ് പ്രമുഖ അശ്ലീല സൈറ്റായ പോണ്‍ ഹബ് ഉപഭോക്താക്കള്‍ക്കായി മറ്റൊരു ഡൊമൈനില്‍ നിന്നും സേവനം അനുവദിച്ചത്. തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു പോണ്‍ ഹബ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ ഇന്ത്യന്‍ ഉപഭോക്താക്കളെ പിണക്കാനിലെന്നായിരുന്നു അവരുടെ നിലപാട്. ഇത്തരം നീക്കങ്ങള്‍കൂടി തടയുകയും പുതിയനീക്കത്തിലുടെ കേന്ദ്ര സർക്കാർ പറയുന്നു.



ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ബലാല്‍സംഗ ദൃശ്യങ്ങള്‍, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ എന്നിവ തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണെമെന്ന് സുപ്രീം കോടതി 2015ല്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ ഇടയാക്കുന്ന മെറ്റീരിലുകള്‍ തടയണമെന്നാവശ്യപ്പെട്ട് 2017 സെപ്തംബറിലാണ് കേന്ദ്ര ഇലക്ട്രോണിക് ആന്റ് ഐടി മന്ത്രാലയം ടെലികോം മന്ത്രാലയത്തിന് നിര്‍ദേശം നല്‍കുന്നത്. എന്നാല്‍ ഉത്തരവ് നിര്‍ബന്ധിച്ച നടപ്പാക്കി സദാചാര പോലിങ്ങിനില്ലെന്ന നിലപാടായിരുന്നു കേന്ദ്രസര്‍ക്കാരിന്റെത്.

Next Story

Related Stories