വൈറല്‍

ചെങ്കൊടി കത്തിക്കും, മന്ത്രിമാരെ കൈകാര്യം ചെയ്യും; പ്രകോപന പ്രസംഗവുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍/ വീഡിയോ

ഭക്തരെ നിയന്തിച്ച് ശബരിമലയെ തകര്‍ക്കാനാണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ പ്രായ ഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാരിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് ബിജെപി നേതാവിന്റെ പ്രസംഗം. ആലപ്പുഴയില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ മന്ത്രിമാരെ ഉള്‍പ്പെടെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.

ശബരിമലയില്‍ തിരുപ്പതി മാതൃക നടപ്പിലാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഒരു ലക്ഷം ഭക്തരെ കടത്തിവിടുമെന്നാണ് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഭക്തരെ നിയന്തിച്ച് ശബരിമലയെ തകര്‍ക്കാനാണ്  ശ്രമിക്കുന്നതെന്ന്. മന്ത്രിക്ക് സ്ത്രീധനം കിട്ടയതല്ല ശബരിമല്ലയെന്നും എ എന്‍ രാധാകൃഷ്ണന്‍ പറയുന്നു. ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ചെങ്കൊടി റോഡിലിട്ടു കത്തിക്കമെന്നും രാധാകൃഷ്ണന്‍ പ്രസംഗത്തില്‍ ഭീഷണി മുഴക്കുന്നു.

പമ്പയക്ക് വേണ്ടി ആലപ്പുഴയില്‍ നിന്നുള്ള മന്ത്രി തോമസ് ഒന്നും ചെയ്യുന്നില്ല. വിശ്വാസി സമൂഹത്തെ വേദനിപ്പിച്ചും ശബരിമലയെ അപമാനിച്ചും സംസാരിച്ച മന്ത്രി ജി.സുധാകരനെ കൈകാര്യം ചെയ്യാന്‍ ആളില്ലേയെന്നും രാധാകൃഷ്ണന്‍ ചോദിക്കുന്നു. മന്ത്രിമാര്‍ സംസ്ഥാനത്തെ ധനമന്ത്രി തോമസ് ഐസക് പിടിച്ചുപറിക്കാരനാണ്. പ്രളയ സംഭാവന പിരിക്കാന്‍ വിദേശത്തേക്ക് പോവുകയാണ് ‘മണ്ടന്‍മാരെല്ലാം ലണ്ടനി’ലേക്ക് പോവുന്ന ഏര്‍പ്പാടാണ് ഇത്. ഇവരെല്ലാം ഒരുമിച്ചാണ് തിരിച്ചുവരുന്നതെങ്കില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ മന്ത്രിമാരെ കൈകാര്യം ചെയ്യുന്ന കാര്യം ബിജെപി ആലോചിക്കുന്നുണ്ടെന്നും രാധാകൃഷ്ണന്‍ പറയുന്നു. മനോരമ ന്യൂസിന്റെ വീഡിയോ കാണാം..

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതിഭായി ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

 

ബ്രാഹ്മണ്യ ഹുങ്ക് വീണ്ടും വെല്ലുവിളിക്കുമ്പോൾ അതിന്റെ നെഞ്ചിൽച്ചവിട്ടിപ്പോകാനുള്ള ചരിത്രപരമായ കടമ മലയാളിക്കുണ്ട്

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍