ന്യൂസ് അപ്ഡേറ്റ്സ്

തന്ത്രിയുടെ നിയമനം ദേവസ്വം മാന്വൽ പ്രകാരം; താഴമണ്‍ മഠത്തിന്റേത് ഉചിതമല്ലാത്ത നടപടി: കടകംപള്ളി സുരേന്ദ്രൻ

നടപടിക്ക് ദേവസ്വം ബോര്‍ഡ് ഉൾപ്പെടെ സുപ്രീം കോടതിയിൽ ഉത്തരം നൽകേണ്ട സാഹചര്യം ഉണ്ടാകും. അതിനാൽ വിഷയത്തിൽ വിശദീകരണം നൽകാനുള്ള ബാധ്യത തന്ത്രിക്കുണ്ട്

യുവതീ പ്രവേശനത്തിന് പിറകെ ശബരിമല നട അടച്ച് ശുദ്ധിക്രിയ നടത്തിയ നടപടിയിൽ വിശദീകരണം ചോദിച്ചതിനെ വിമർശിച്ച തന്ത്രികുടുംബമായ താഴമണ്‍ മഠത്തിന്റെ നടപടിയ്ക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം നിയമവും മാനുവലും പ്രകാരമാണ് തന്ത്രിമാരുടെ നിയമനം. ഇക്കാര്യം നിയമത്തിലും മാനുവലിലും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തന്ത്രിയോട് വിശദീതകരണം തേടാൻ ബോർഡിന് കഴിയും. എന്നാല്‍ മറുപടി നല്‍കി പ്രശ്നം പരിഹരിക്കുന്നതിന് പകരം താഴമണ്‍ മഠം അനാവശ്യ പ്രസ്താവനയുമായി രംഗത്തെത്തിയത് ഒട്ടും ഉചിതമല്ലെന്നും കൂട്ടിച്ചേർത്തു.

സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി അയിത്താചാരത്തിന്റെ പ്രശ്നമടക്കം ഉയര്‍ന്ന് വരുന്ന രീതിയിലാണ് തന്ത്രി പെരുമാറിയത്. നടപടിക്ക് ദേവസ്വം ബോര്‍ഡ് ഉൾപ്പെടെ സുപ്രീം കോടതിയിൽ ഉത്തരം നൽകേണ്ട സാഹചര്യം ഉണ്ടാകും. അതിനാൽ വിഷയത്തിൽ വിശദീകരണം നൽകാനുള്ള ബാധ്യത തന്ത്രിക്കുണ്ട് അതിനുള്ള സമയവും നല്‍കിയിട്ടുണ്ട്. തന്ത്രി ഉന്നയിച്ച വിഷയം ചർച്ച ചെയ്യേണ്ട സമയം ഇതായിരുന്നില്ലെന്നും കടകം പള്ളി വ്യക്തമാക്കി. തന്ത്രിക്ക് നല്‍കുന്നത് അലവന്‍സ് തന്നെയാണ്. ടി.എയും ഡി.എയും നല്‍കുന്നുണ്ട്. അലവന്‍സ് വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ദേവസ്വം ബോര്‍ഡ് തന്നെയാണ് നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

AD.55 വരെ നിലയ്ക്കലായിരുന്ന താഴമണ്‍മഠത്തിന് ശബരിമലതന്ത്രം BC 100 ലാണ് നല്‍കപ്പെട്ടതെന്നും, അത് പരശുരാമ മഹര്‍ഷിയാല്‍ കല്പിച്ചതുമായിരുന്നു തന്ത്രി കുടുംബം പുറത്തിറക്കിയ പ്രസ്താവനയിലെ പ്രധാന വാദം. താന്ത്രികാവകാശം കുടുംബപരമായി കിട്ടുന്ന അവകാശം ആണ് ദേവസ്വംബോര്‍ഡ് നിയമിക്കുന്നതല്ലെന്നും തന്ത്രികുടുംബം കഴിഞ്ഞ ദിവസം പ്രസ്താവനയിൽ അറിയിച്ചിരുന്നു.

 

ശബരിമല തന്ത്രി പദവി സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ തന്നതല്ല പരശുരാമനില്‍ നിന്നും ലഭിച്ചത്: താഴമണ്‍ മഠം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍