ന്യൂസ് അപ്ഡേറ്റ്സ്

സംഘടനയില്‍ ഗുണ്ടായിസം അനുവദിക്കില്ലെന്ന് ജഗദീഷ്; നടന്‍മാരുടെ വാട്‌സ് ആപ്പ് സന്ദേശം പുറത്ത്

സൂപ്പര്‍ ബോഡിയുടെ തീരുമാനങ്ങളാണ് സംഘടന നടപ്പാക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ അതിനെതിരെ പരസ്യമായി രംഗത്തിറങ്ങുമെന്നും ബാബുരാജ് പറയുന്നു.

ദിലീപ് വിഷയം ഉള്‍പ്പെടെ വിവാദ വിഷങ്ങളെ ചൊല്ലി താര സംഘടനയില്‍ ഭിന്നത രൂക്ഷം. ദിലീപിനെ പിന്തുണയ്ച്ച് കഴിഞ്ഞ ദിവസം നടന്‍ സിദ്ധിഖ് നടത്തിയ വാര്‍ത്താസമ്മേളത്തെ വിമര്‍ശിച്ചും അമ്മ എക്‌സ്‌ക്യുട്ടീവില്‍ തന്നെ അഭിപ്രായ വ്യത്യാസം വ്യക്തമാക്കുന്നതുമായ സന്ദേശങ്ങളാണ് പുറത്തുവന്നത്. സംഘടനാ ട്രഷറര്‍ ജഗദീഷ്, എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തെ ഉള്‍പ്പെടെ വിമര്‍ശിക്കുന്ന ശബ്ദസന്ദേശം ന്യൂസ് 18 ചാനലാണ് പുറത്തുവിട്ടത്.

ലോകം മുഴുവന്‍ മീടു ഉള്‍പ്പെടെ ചര്‍ച്ചചെയ്യുകയാണ്. ദേശീയ മാധ്യമങ്ങള്‍ ഇവിടത്തെ സംഭവങ്ങളും നിരീക്ഷിക്കുന്നുണ്ട്. ആരുടെ അറിവോടെയാണ് സിദ്ധിഖ് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടതെന്നും ബാബുരാജ് ചോദിക്കുന്നു. വാര്‍ത്താ സമ്മേളനം നടത്തുമ്പോള്‍ കെ പി എസി ലളിതയെ എന്താണ് കൂടെ കൂട്ടിയത്. അവര്‍ വെറുമൊരു അംഗമല്ലെ എന്നും പറയുന്ന ബാബുരാജ് സൂപ്പര്‍ ബോഡിയുടെ തീരുമാനങ്ങളാണ് സംഘടന നടപ്പാക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ അതിനെതിരെ പരസ്യമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം സംഘടനയില്‍ ഗുണ്ടായിസം അനുവദിക്കില്ലന്ന് വ്യക്തമാക്കുന്നതാണ് ട്രഷറര്‍ കൂടിയായ ജഗദീഷിന്റെ പ്രതിരണം പ്രസിഡന്റിന്റെ പക്വമായ നിലപാടിനൊപ്പം എല്ലാവരു നില്‍ക്കും. മറിച്ച് ആയാല്‍ ബുദ്ധിമുട്ടാകും. ആരും പരമാധികാരകളല്ലെന്ന് പറഞ്ഞുവയ്ക്കുന്ന അദ്ദേഹം വളര്‍ന്നുവരുന്ന പുതിയ തലമുറയെ കണ്ടില്ലെന്ന് നടിക്കരുതെന്നും പറയുന്നു.

എഎംഎംഎയില്‍ പോര്; സംഘടനയുടെ പേരില്‍ വ്യത്യസ്ത നിലപാടുകളുമായി ജഗദീഷും സിദ്ദിഖും

കുറ്റാരോപിതൻ അകത്തും ഇര പുറത്തും: എഎംഎംഎയുടേത് സ്ത്രീവിരുദ്ധ നിലപാടെന്ന് പികെ റോസി ഫൗണ്ടേഷൻ

മാപ്പ് പറയാന്‍ ആവശ്യപ്പെടുന്നവരോട് ഒന്നേ പറയാനുള്ളു ‘ഗോ ടു ഹെല്‍’: റിമ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍