ന്യൂസ് അപ്ഡേറ്റ്സ്

‘മര്യാദയില്ലാതെ പെരുമാറിയാല്‍ കോടതിയലക്ഷ്യം’; അഭിഭാഷകർക്ക് സുപ്രീം കോടതിയുടെ താക്കീത്

അഭിഭാഷകർക്ക് വാദങ്ങള്‍ എഴുതി നൽകാമെന്നും കോടതി വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശന വിധിക്കതിരായ പുനപ്പരിശോധനാ ഹർജികൾ പരിഗണിക്കുന്നതിനിടെ വാദിക്കാനുള്ള അവസരം തേടി അഭിഭാഷകർ തമ്മിൽ കോടതിക്കുള്ളിൽ തർക്കം. തർക്കമാണെങ്കിൽ വാദം അവസാനിപ്പിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയ് അഭിഭാഷകരെ ശാസിച്ചു. 55 പുനപ്പരിശോധനാ ഹർജികളിലെ വാദങ്ങളും കേള്‍ക്കാനാവില്ലെന്നും ഹർജിക്കാരിൽനിന്ന് രണ്ടു അഭിഭാഷകരെ കൂടി മാത്രമേ കേൾക്കുകയുള്ളൂവെന്നും വ്യക്തമാക്കിയതിന് പിറകെയായിരുന്നു സംഭവം. വാദങ്ങൾ ആവർത്തിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയി നിലപാട് എടുക്കുകയായിരുന്നു.

കോടതിക്കുള്ളിൽ ബഹളം ഉയർന്നതോടെ വാദിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ച അഭിഭാഷകരെ കോടതി താക്കീത് ചെയ്തത്. മര്യാദയില്ലാതെ പെരുമാറിയാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. ബാക്കിയുള്ള അഭിഭാഷകർക്ക് വാദങ്ങള്‍ എഴുതി നൽകാമെന്നും കോടതി വ്യക്തമാക്കി. ഇതിന് പിറകെയാണ് സംസ്ഥാന സർക്കാറിന് വാദം ഉന്നയിക്കാൻ‌ കോടതി അവസരം നൽകിയത്.

ശബരിമല LIVE: വിധി പുനപ്പരിശോധിക്കേണ്ടതില്ല, ആചാരം മൗലികാവകാശങ്ങൾക്ക് മുകളിലല്ലെന്ന് സംസ്ഥാന സർക്കാർ;  തുടർവാദം 2 മണി മുതൽ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍