UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുവതികളായ ജീവനക്കാരെ ശബരിമലയിലേക്ക് അയക്കരുത്; മാധ്യമസ്ഥാപനങ്ങള്‍ക്ക് കര്‍മസമിതിയുടെ കത്ത്

പുനപ്പരിശോധന ഹര്‍ജികള്‍ പരിഗണക്കാനിരിക്കെ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്നു.

ശബരിമലയിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി യുവതികളായ ജീവനക്കാരെ ആയക്കരുതെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ മാധ്യമങ്ങള്‍ ശബരിമല കര്‍മ്മ സമിതിയുടെ കത്ത്. കോടിക്കണക്കിന് വരുന്ന ഭക്തരുടെ വികാരം കണക്കിലെടുക്കണം. വിഷത്തില്‍ ഭക്തരുടെ വികാരത്തിന് ഒപ്പം നില്‍ക്കണമെന്നോ ആവശ്യപ്പെടുന്നില്ല. എന്നാല്‍ പ്രതിഷേധങ്ങള്‍ മനസിലാക്കി പ്രവർത്തിക്കണമെന്നും കര്‍മസമിതി ജനറല്‍ സെക്രട്ടറി എസ് ജെആര്‍ കുമാറിന്റെ പേരില്‍ പുറത്തിറക്കിയ കത്ത് ആവശ്യപ്പെട്ടുന്നു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് പ്രതിഷേധമുണ്ട്. വിധിക്കെതിരെ വിവിധ കക്ഷികള്‍ സമര്‍പ്പിച്ച റിവ്യൂഹര്‍ജികള്‍ അടക്കം 13ന് കോടതി പരിഗണിക്കാനിരിക്കെ ഇത്തരം നീക്കങ്ങളില്‍ പിന്‍മാറണമെന്ന് ആവശ്യപ്പെടുന്ന കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് നടത്തിയിട്ടുള്ളത്. ഇത്തരം നിയമ നടപടികൾ ബാക്കിനിൽക്കെതന്നെ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍  മനപ്പുർവമായ ശ്രമങ്ങൾ നടത്തുകയാണ്. അടുത്തിടെ ഉണ്ടായ പ്രശനങ്ങള്‍ക്ക് കാരണം സര്‍ക്കാറിന്റെ അനാവശ്യ ഇടപെടലാണെന്നും കത്ത് കുറ്റപ്പെടുത്തുന്നു.

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട  തിങ്കളാഴ്ച തുറക്കാനിരിക്കെ സംഘർഷത്തിന് സാധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുകൾ‌ക്ക് പിറകെയാണ് കർമസമിതിയുടെ പേരിൽ കത്ത് പുറത്തുവന്നത്. നടതുറക്കുന്നതിന് മുന്നോടിയായി വൻ സുരക്ഷയാണ് ശബരിമലയിൽ ഒരുക്കിയിട്ടുള്ളത്.

ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമില്ലെന്ന് ഡിജിപി; സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രവേശിപ്പിക്കും

‘ചാവേറുകളാ’യി ഇരുമുടിക്കെട്ടുമായി ആര്‍എസ്എസ് ശബരിമലയിലേക്ക്; ഭക്തര്‍ സന്നിധാനത്തുണ്ടാവുമെന്ന് കര്‍മ്മസമിതി

“ശബരിമലയിലേക്ക് വരുന്ന ഫെമിനിസ്റ്റുകളെ കൈകൊണ്ട് തൊടില്ല; എന്നാല്‍, നെഞ്ചില്‍ ചവിട്ടിയേ കയറാന്‍ സമ്മതിക്കൂ…”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍