Top

യോഗിയുടെ പ്രതികാരം? നിപ മേഖലയില്‍ സേവനം ചെയ്യാനുള്ള കഫീല്‍ഖാന്റെ സന്നദ്ധതയ്ക്ക് യുപി സര്‍ക്കാരിന്റെ പാര

യോഗിയുടെ പ്രതികാരം? നിപ മേഖലയില്‍ സേവനം ചെയ്യാനുള്ള കഫീല്‍ഖാന്റെ സന്നദ്ധതയ്ക്ക് യുപി സര്‍ക്കാരിന്റെ പാര
നിപ ബാധിതരെ ചികില്‍സിക്കാന്‍ കോഴിക്കോട്ടെത്താന്‍ തയ്യാറാണെന്ന ഡോ. കഫീല്‍ ഖാന്റെ സന്നദ്ധതയെ മുളയിലേ നുള്ളി യുപി അധികൃതര്‍. കേരളത്തില്‍ സേവനം ചെയ്യാനുള്ള അനുമതി നല്‍കാനിടയില്ലെന്ന റിപോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

ഖൊരഖ്പൂര്‍ ബി ആര്‍ഡി മെഡിക്കല്‍ കോളജില്‍ പീഡിയട്രീഷ്യനും അധ്യാപകനുമായ കഫീല്‍ഖാന് മെഡിക്കല്‍ കോളജിന്റെ അനുമതിയില്ലാതെ കേരളത്തില്‍ സേവനം ചെയ്യാനാവില്ല. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലെന്നും ബി ആര്‍ഡി മെഡിക്കല്‍ കോളജ് ആക്ടിങ്ങ് പ്രിന്‍സിപ്പല്‍ ഡോ. ഗണേഷ് കുമാര്‍ പ്രതികരിച്ചു.

ചികില്‍സയില്‍ കൃത്യവിലോപം നടത്തിയെന്ന ആരോപണത്തിലാണ് ഡോ. കഫീല്‍ഖാനെതിരേ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുള്ളത്. ഇതില്‍ അന്വേഷണം നടന്നു വരികയാണ്. ഇത്തരത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഒരാള്‍ക്ക് സംസ്ഥാനത്തിന് പുറത്ത് സേവനം ചെയ്യാന്‍ അനുമതി നല്‍കുന്നതിനെ കുറിച്ച് ഗൗരവകരമായി ചിന്തിക്കേണ്ട വിഷയമാണെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. സസ്‌പെന്‍ഷന്‍ സമയത്തും പാതി ശമ്പളം പറ്റുന്ന ഡോക്ടര്‍ അധികൃതകുടെ തീരുമാനം അംഗീകരിക്കാന്‍ ബാധ്യസ്ഥനാണെന്നുമാണ് അധികൃതരുടെ നിലപാട്.

http://www.azhimukham.com/trending-dr-ambili-kadannayils-communal-statement-against-dr-kafeel-khan/

അതേസമയം ജയില്‍ മോചിതനായ ശേഷം കേരളത്തിലടക്കം എത്തി യുപി സര്‍ക്കാരിനെതിരേ രുക്ഷ വിമര്‍ശനം ഉന്നയിച്ച ഡോ. കഫീല്‍ഖാനെതിരായ യോഗി ആദിത്യനാഥിന്റെ പ്രതികാര നടപടിയാണ് അനുമതി നല്‍കാനാവില്ലെന്ന നിലപാടിന് പിന്നിലെന്നും വിലയിരുത്തപ്പെടുന്നു. കേരളത്തിലെത്തി ഗുജറാത്തിലെ ദലിത് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മെവാനി ഉള്‍പ്പെടെ ഉള്ളവരുമായി വേദി പങ്കിട്ടതടക്കമുള്ള ബിജെപി വിരുദ്ധ നിലപാടുകളും അദ്ദേഹത്തിനെതിരായ തീരുമാനത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.

അതേസമയം തന്റെ ആവശ്യത്തെ തള്ളുന്നവര്‍ വസ്തുതാ വിരുദ്ധമായ പ്രസ്ഥാവനകളാണ് നടത്തുന്നത്. ഡോക്ടര്‍ എന്ന നിലയില്‍ സേവനം ചെയ്യരുതെന്ന് തന്റെ പരോള്‍ വ്യവസ്ഥയില്‍ പറയുന്നില്ല. രോഗികളെ ചികില്‍സിക്കുക എന്നത് തന്റെ ജോലിയാണെന്നും കഫീല്‍ഖാന്‍ പ്രതികരിച്ചു.

കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്ത നിപ വൈറസ് ബാധിതര്‍ക്ക് ചികില്‍സ നല്‍കാന്‍ തയ്യാറാണെന്നും കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് അവസരം നല്‍കണമെന്നും കഴിഞ്ഞ ദിവസം കഫീല്‍ഖാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കഫീല്‍ഖാന്റെ നിര്‍ദേശത്തെ മുഖ്യമന്ത്രി പിണറായി വിജയനും സ്വാഗതം ചെയ്തിരുന്നു.

ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിയാക്കി യോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത ജയിലടച്ച ഡോ. കഫീല്‍ ഖാന്‍ അടുത്തിടെയാണ് ജയില്‍ മോചിതനായത്. ആശുപത്രി അധികൃതരുടേയും ഭരണകൂടത്തിന്റെയും വീഴ്ചയാണ് ദുരന്തത്തിനിടയാക്കിയതെ കഫീല്‍ഖാന്റെ പ്രസ്താവന യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. തുടര്‍ന്നാണ് സംഭവത്തിന്റെ ഉത്തരവാദിത്വം ഡോ. കഫീല്‍ഖാന്റെ മേല്‍ കെട്ടിവച്ച് ജയിലിടച്ചത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ... നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/kerala-here-is-what-kafeel-khan-wanted-to-say-to-the-political-malayali/

Next Story

Related Stories