UPDATES

ട്രെന്‍ഡിങ്ങ്

ഡോ. കഫീല്‍ ഖാന്റെ സഹോദരനെ വെടിവച്ചു കൊല്ലാന്‍ ശ്രമം; ഗുരുതരാവസ്ഥയില്‍

കഴുത്തിലും തോളിലും വെടിയേറ്റ അദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ ഗോരഖ്പുര്‍ സ്റ്റാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗോരക്പൂര്‍ ബിആര്‍ഡി ആശുപത്രിയിലെ ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന്‍ കാഷിഫ് ജമാലിന് നേരെ ആക്രമണം. ഇന്നലെ രാത്രിയാണ് കാഷിഫ് ജമാലിനെ അജ്ഞാതര്‍ അക്രമിച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം അദ്ദേഹത്തിനു നേരെ മൂന്ന് തവണ വെടിയുതിര്‍ക്കുകയായിരുന്നു. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന കാഷിഫ് ഗോരഖ്‌നാഥ് ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അക്രമിക്കപ്പെട്ടത്. കഴുത്തിലും തോളിലും വെടിയേറ്റ അദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ ഗോരഖ്പുര്‍ സ്റ്റാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ കാഷിഫിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

തന്നെയും കുടുംബത്തേയും അപായപ്പെടുത്താന്‍ യോഗി സര്‍ക്കാര്‍ ശ്രമിക്കുന്നെ ഡോ. കഫീല്‍ ഖാന്റെ ആരോപണം നിലനില്‍ക്കെയാണ് സഹോദരനുനേരെ വധശ്രമം ഉണ്ടായത്. കഫീല്‍ ഖാന്റെ ഇളയ സഹോദരനാണ് കാഷിഫ് ജമാല്‍. വധഭീഷണി ഉള്ളതിനാല്‍ സുരക്ഷ ഏര്‍പ്പാടാക്കണമെന്ന് ഡോ. ഖാന്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല.

ഗോരഖ്പൂറും പ്രദേശങ്ങളും കനത്ത സുരക്ഷ നിലനില്‍ക്കെയാണ് കാഷിഫിനെ ആക്രമിക്കുന്നതും. രണ്ടു ദിവസമായി ഗോരഖ്പൂരിലുള്ള യോഗി ആദിത്യനാഥ് താമസിക്കുന്നതും ഗോരഖ്നാഥ് ക്ഷേത്ര മഠത്തിലാണ്. അതുകൊണ്ടു തന്നെ പോലീസിന്റെ കനത്ത സുരക്ഷാ വലയത്തില്‍ ആയിരുന്നു ഇവിടമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ബിആര്‍ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ നിലച്ച് കുഞ്ഞുങ്ങള്‍ കൂട്ടമരണത്തിനിടയായ സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളുടെ പേരില്‍ ജയില്‍ വാസം അനുഭവിച്ച വ്യക്തിയാണ് ഡോ. കഫീല്‍ ഖാന്‍. ആശുപത്രിയില്‍ സ്വന്തം നിലയ്ക്ക് ഒാക്‌സിജന്‍ എത്തിച്ച് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനും ഡോ. കഫീല്‍ ഖാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഡോ. ഖാനെതിരെ ജോലിയില്‍ വീഴ്ച വരുത്തിയെന്നും കുഞ്ഞുങ്ങളുടെ മരണത്തിന് കാരണക്കാരന്‍ എന്നും ആരോപിച്ച് കേസ് എടുത്ത് ജയിലില്‍ അടയ്ക്കുകയായിരുന്നു. ഒമ്പത് മാസം ജയിലില്‍ കഴിഞ്ഞ ഡോ. ഖാനെ പുറത്തിറക്കാന്‍ ഏറെ ശ്രമിച്ചതും കാഷിഫ് ആയിരുന്നു.

അതിനിടെ നിപ രോഗബാധിതരെ ചികിത്സിക്കാന്‍ അനുവദിക്കണമെന്ന ഡോ. ഖാന്റെ ആവശ്യം മുഖ്യമന്തി പിണറായി വിജയന്‍ സ്വാഗതം ചെയ്തതും ഡോ. ഖാനെ യുപി സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കി. തുറന്ന് പുറത്ത് ചികിത്സയ്ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയും ചെയ്തു. കേരളത്തില്‍ വച്ച് ജിഗ്നേഷ് മേവാനിയുമായി ഡോ. ഖാന്‍ വേദി പങ്കിട്ടതും യുപി സര്‍ക്കാരിനെ അലോസരപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ഗോരഖ്പൂര്‍ ദുരന്തം: സ്വന്തം നിലക്ക് കുട്ടികള്‍ക്ക് പ്രാണവായു എത്തിച്ച ഡോക്ടറെ പുറത്താക്കി

ഗോരഖ്പൂരിലെ കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഡോ.കഫീല്‍ ഖാന്‍ യോഗിയുടെ യുപിയില്‍ ആറു മാസമായി ജയിലില്‍; ജാമ്യമില്ല

ജീവന് വില പറയുന്ന ബേബി മെമ്മോറിയലുകാര്‍ക്ക് മനസിലാകില്ല ഈ കഫീല്‍ ഖാന്‍മാരുടെ ‘ഉറക്കം കെടല്‍’

യോഗിയുടെ പ്രതികാരം? നിപ മേഖലയില്‍ സേവനം ചെയ്യാനുള്ള കഫീല്‍ഖാന്റെ സന്നദ്ധതയ്ക്ക് യുപി സര്‍ക്കാരിന്റെ പാര

കഫീല്‍ ഖാന്‍ വരും എല്ലാം ശരിയാകും, വിജയേട്ടന്റെ പുതിയ തന്ത്രം: വര്‍ഗ്ഗീയ വിഷം ചീറ്റുന്ന കമന്റുമായി ഡോക്ടര്‍

ഗോരഖ്പൂര്‍: മോദിയുടെ മൗനവും യോഗിയുടെ ന്യായവും; സര്‍ക്കാര്‍ അനാസ്ഥ തുടരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍