UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡിവൈഎഫ്എെ സമ്മേളനം; പികെ ശശി എംഎല്‍എയുടെ അടുപ്പക്കാരന് വിലക്ക്; സൗഹാര്‍ദപ്രതിനിധി പട്ടികയില്‍ നിന്ന് ബിനീഷ് കോടിയേരിയെ ഒഴിവാക്കി

തിരഞ്ഞെടുക്കപ്പെട്ടവര്‍ എല്ലാവരുമുണ്ടെന്ന് എം സ്വരാജ്

ഷൊര്‍ണൂര്‍ എംഎല്‍എ പി ശശിക്കെതിരേ പാലക്കാട്ടെ ഡി വൈഎഫ് ഐ വനിതാ നേതാവ് നല്‍കിയ പീഡന പരാതി ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഡി വൈഎഫ് ഐ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കം. എന്നാല്‍ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പീഡന പരാതി ഉള്‍പ്പെടയുള്ള വിവാദ വിഷങ്ങളില്‍ ഇടപിടിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശബരിമല, മന്ത്രി കെടി  ജലീലിനെതിരായ ബന്ധുനിയമന വിവാദം തുടങ്ങിയവയിലും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളില്ല. എന്നാല്‍ പീഡന പരാതി സംബന്ധിച്ചും പി കെ ശശിയ്‌ക്കൊപ്പമുള്ള പി രാജേഷിനെ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വിലക്കിയെന്നുമുള്ള തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് എം സ്വരാജ് വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം പങ്കെടുക്കുന്നുണ്ടെന്നും സ്വരാജ് പറഞ്ഞു.

അതേസമയം, സംഘടനാ റിപ്പോര്‍ട്ടില്‍ സംസ്ഥാന പ്രസിഡന്റ് എഎന്‍ ഷംസീറിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ സംസ്ഥാനസമ്മേളനത്തിന്റെ സൗഹാര്‍ദപ്രതിനിധിപ്പട്ടികയില്‍ നിന്ന് ബിനീഷ് കോടിയേരിയെ ഒഴിവാക്കി. കായിക താരം പി.യു.ചിത്രയ്ക്കും ഫുട്ബാള്‍ താരം സി.കെ. വിനീതിനുമൊപ്പം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം. ഈ നീ്ക്കമാണ് സംസ്ഥാന സമിതി ഇടപെട്ട് തടഞ്ഞത്. പിന്‍വലിച്ചത്. എം സ്വരാജും എ എന്‍ ഷംസീറും ഇടപ്പെട്ടായിരുന്നു ബിനീഷിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഇന്ന് രാവിലെ ആരംഭിച്ച പ്രതിനിധി സമ്മേളനം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി സായ് നാഥ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് സമാപനം കുറിച്ച് ബുധനാഴ്ച വൈകിട്ട് നാലിന് ലക്ഷം യുവജനങ്ങളെ പങ്കെടുപ്പിച്ച് നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി, മന്ത്രി ടി പി രാമകൃഷ്ണന്‍ സംസാരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍