UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കള്ളപ്പണക്കേസില്‍ റോബര്‍ട്ട് വധേരയെ ചോദ്യം ചെയ്തത് 5 മണിക്കൂര്‍, ഇന്നും തുടരും

കേസിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും താന്‍ ഭര്‍ത്താവിനൊപ്പം നിലകൊള്ളുമെന്നും മാധ്യമങ്ങളോട് പ്രിയങ്ക

കള്ളപ്പണം വെള്ളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വധേരയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തത്ത് 5 മണിക്കുർ. സൗത്ത് ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ വച്ചായിരുന്നു നടപടി. എന്നാൽ ലണ്ടനിലെ അനധിൃത സ്വത്തുക്കളെ കുറിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ വധേര ആരോപണങ്ങൾ നിഷേധിച്ചതായാണ് സൂചനകൾ. തന്റെ മേലുള്ള ആരോപണങ്ങളെല്ലാം വധേര നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്.

അതേസമയം, വധേരയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ ഭാര്യയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പമായിരുന്നു വധേര ഇഡി ഓഫീസിലെത്തിയത്. കേസിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും താന്‍ ഭര്‍ത്താവിനൊപ്പം നിലകൊള്ളുമെന്നും ഇവിടെ മാധ്യമങ്ങളോട് പ്രിയങ്ക വ്യക്തമാക്കുകയും ചെയ്തു. കേസില്‍ നേരത്തെ ഡല്‍ഹി കോടതി വാദ്രക്ക് 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന നിർദേശം നൽകിയതോടെയാണ് വധേര ഇന്നലെ ഓഫീസിലെത്തിയത്.

ഇതാദ്യമായാണ് റോബർട്ട് വാധ്‌ര ഒരു അന്വേഷണ ഏജൻസിക്കു മുൻപിൽ ഹാജരാകുന്നത്. ലണ്ടനിലെ വസ്തുവകകൾ വാങ്ങിയതും മറ്റുമായ ഇടപാടുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി റജിസ്റ്റർ‌ ചെയ്ത കേസിലാണു ചോദ്യംചെയ്യൽ. എഴുതി തയാറാക്കിയ 40ലേറെ ചോദ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വധേരയോടു ചോദിച്ചത്.

റോബർട്ട് വധേരയുടെ ഭുമിയിപാടുകളിൽ നേരത്തെയും വിവാദമായിരുന്നു. വധേയുടെ ഭൂമി ഇടപാടുകള്‍ ഉയര്‍ത്തിക്കാട്ടി പ്രിയങ്കയ്‌ക്കെതിരേ ഉൾപ്പെടെ കടുത്ത വിമര്‍ശനവും ബിജെപി അഴിച്ചുവിട്ടിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍