TopTop
Begin typing your search above and press return to search.

ആലുവ സ്വതന്ത്ര റിപബ്ലിക് ഇല്ല; പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയത് തീവ്രസ്വഭാവമുള്ള സംഘടനകളെന്ന് മുഖ്യമന്ത്രി

ആലുവ ഏടത്തലയില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പോലിസിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ച്ചയായ പോലിസ് അതിക്രമം ചുണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എടത്തലയില്‍ മര്‍ദനത്തിന് ഇരയായ ഉസ്മാന്‍ എന്ന യുവാവാണ് പോലിസിനോട് തട്ടിക്കയറിയത്. ഇയാള്‍ പോലിസ് ഡ്രൈവറെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ നിയമപരമായി നീങ്ങേണ്ടതായിരുന്നു. വിഷയം കൈകാര്യം ചെയ്ത രീതിയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായും അദ്ദേഹം സഭയെ അറിയിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്നും ഇവര്‍ക്കെതിരേ നടപടി എടുത്തു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് എടത്തല പോലിസ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത് തീവ്ര സ്വഭാവമുള്ള സംഘനകളാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിഷേധക്കാരില്‍ കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികള്‍ അടക്കം ഉള്‍പ്പെട്ടിരുന്നു. തീവ്രവാദ പ്രവണതകള്‍ അംഗീകരിക്കാനാവില്ല, അലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നും സഭയെ പ്രക്ഷുബ്ദമാക്കി. സഭയുടെ നടുത്തലളത്തിലിറങ്ങിയാണ് പ്രതിപക്ഷ പ്രതിഷേധം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.


Next Story

Related Stories