UPDATES

വാര്‍ത്തകള്‍

ബംഗാളില്‍ ബിജെപി നേട്ടമുണ്ടാക്കും എന്ന വിവാദ പരാമര്‍ശത്തില്‍ പ്രകാശ് കാരാട്ടിനോട് സിപിഎം വിശദീകരണം തേടി

ബംഗാളില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ കാരാട്ടിനോട് ഇക്കാര്യം നേരിട്ട് സംസാരിച്ചിരുന്നു. ബംഗാളില്‍ ഇത്തവണ ബിജെപിക്ക് ഒരു നേട്ടവുമുണ്ടാക്കാന്‍ കഴിയില്ല എന്നും സിപിഎം കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ നേടുമെന്നും സൂര്‍ജ്യകാന്ത മിശ്ര പറഞ്ഞു.

ബംഗാളില്‍ ബിജെപി നേട്ടമുണ്ടാക്കും എന്ന വിവാദ പരാമര്‍ശത്തില്‍ പ്രകാശ് കാരാട്ടിനോട് സിപിഎം വിശദീകരണം തേടി. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കാരാട്ട് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ സൂര്‍ജ്യകാന്ത മിശ്രയാണ് ഇക്കാര്യം മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. അമിത് ഷാ പറയുന്നത് പോലെ 23 സീറ്റൊന്നും നേടില്ലെങ്കിലും ബിജെപി ഇത്തവണ കൂടുതല്‍ സീറ്റ് നേടാന്‍ സാധ്യതയുണ്ട് എന്ന് കാരാട്ട് പറഞ്ഞിരുന്നു. ഇതിനെതിരെ കടുത്ത അതൃപ്തിയും പ്രതിഷേധവും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കാരാട്ടില്‍ നിന്ന് വിശദീകരണം തേടിയത്. കാരാട്ട് വിശദീകരണം നല്‍കിയതായും ബംഗാളില്‍ തൃണമൂലും ബിജെപിയും ഒത്തുകളിക്കുകയാണ് എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്ന് കാരാട്ട് പറഞ്ഞതായും സൂര്‍ജ്യകാന്ത മിശ്ര പറയുന്നു.

ബംഗാളില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ കാരാട്ടിനോട് ഇക്കാര്യം നേരിട്ട് സംസാരിച്ചിരുന്നു. ബംഗാളില്‍ ഇത്തവണ ബിജെപിക്ക് ഒരു നേട്ടവുമുണ്ടാക്കാന്‍ കഴിയില്ല എ്ന്നും സിപിഎം കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ നേടുമെന്നും സൂര്‍ജ്യകാന്ത് മിശ്ര പറഞ്ഞു. കോണ്‍ഗ്രസിന് 100 സീറ്റ് പോലും ഇത്തവണ കിട്ടില്ല എന്നാണ് കരുതുന്നത് എന്നും പ്രകാശ് കാരാട്ട് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസുമായി ഒരു തരത്തിലുമുള്ള ധാരണയും പാടില്ല എന്ന കാരാട്ട് അടക്കമുള്ളവരുടെ നിലപാടുകള്‍ ഹൈദരാബാദില്‍ ചേര്‍ന്ന സിപിഎമ്മിന്റെ 22ാം പാര്‍ട്ടി കോണ്‍ഗ്രസ് തിരുത്തിയിരുന്നു.

ബംഗാള്‍ ഘടകവും പ്രകാശ് കാരാട്ടുമായുള്ള ഭിന്നതകളും അസ്വാസരസ്യങ്ങളും 1996ല്‍ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കേണ്ടതില്ല എന്ന് സിപിഎം തീരുമാനിച്ച ഘട്ടം മുതല്‍ നിലവിലുണ്ട്. 2008ല്‍ യുഎസുമായുള്ള ആണവകരാറിന്റെ പേരില്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഎം പിന്‍വലിച്ചതിനോട് ബംഗാള്‍ ഘടകത്തിന് വിയോജിപ്പുണ്ടായിരുന്നു.
യുപിഎ സര്‍ക്കാരിന് ആണവ കരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല എന്ന് സീതാറാം യെച്ചൂരി പിന്നീട് പറഞ്ഞിരുന്നു.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് ധാരണ വേണം എന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യത്തെ പ്രകാശ് കാരാട്ട് ശക്തമായി എതിര്‍ത്തിരുന്നു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം അവഗണിച്ച് കോണ്‍ഗ്രസുമായി ധാരണയില്‍ സിപിഎം മത്സരിച്ചെങ്കിലും യാതൊരു നേട്ടവുമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോണ്‍ഗ്രസുമായി ധാരണയാകാം എന്ന നിലപാടിലേയ്ക്ക് പിന്നീട് സിപിഎം കേന്ദ്ര കമ്മിറ്റി എത്തി. കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാകില്ല എന്ന് വ്യക്തമാക്കുമ്പോളും മതനിരപേക്ഷ പാര്‍ട്ടികളുമായി ധാരണയാകാം എന്ന നിലപാടാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്. അതേസമയം സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കാതിരിക്കുക എന്നതടക്കം കോണ്‍ഗ്രസുമായുള്ള ധാരണ ചര്‍ച്ചകള്‍ വിജയം കണ്ടില്ല.

Also Read-  ചെങ്ങോട്ടുമല തുരക്കുന്നതില്‍ ഡെല്‍റ്റ ഗ്രൂപ്പിനെ സഹായിക്കാന്‍ ചീഫ് സെക്രട്ടറിക്കെന്താണ് അമിത താത്പര്യമെന്ന് ജനം; സിപിഎം ഉള്‍പ്പെടെ സമരപ്പന്തലില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍