TopTop

തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെടുത്തു; സഹായിക്കെതിരെ പരാതിയുമായി രാജ്മോഹൻ ഉണ്ണിത്താൻ

തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെടുത്തു; സഹായിക്കെതിരെ പരാതിയുമായി രാജ്മോഹൻ ഉണ്ണിത്താൻ
കാസർകോട് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള  യുഡിഎഫ് ഫണ്ടിലെ ഒരു വിഹിതം  നഷ്ടപ്പെട്ടെന്ന് പരാതി. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനാണ് പരാതി നൽകിയത്. സംഭവത്തിൽ സാഹായിയായ കൊല്ലം സ്വദേശിക്കെതിരെയാണ് രാജ് മോഹൻ ഉണ്ണിത്താൻ ആരോപണം ഉന്നയിച്ചിട്ടുള്ളത്.

മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കാസർക്കോട് മേപ്പറമ്പിൽ വാടക വീട് സജ്ജമാക്കിയിരുന്നു. ഇവിടെ നിന്നാണ് പണം നഷ്ടപ്പെട്ടതെന്നാണ് ആരോപണം. സംഭവത്തിൽ കാസർക്കോട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

അതേസമയം, ആരോപണം സംബന്ധിച്ച് പരാതി നൽകിയ കാര്യം സ്ഥിരീകരിക്കാൻ‌ രാജ്മോഹൻ ഉണ്ണിത്താൻ തയ്യാറായില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് പറയുന്നു. എന്നാൽ പരാതി ലഭിച്ചതായി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നു റിപ്പോർ‌ട്ട് ചൂണ്ടിക്കാട്ടിയിട്ടുന്നു.

നേരത്തെ തിരഞ്ഞെടുപ്പ് വേളയിൽ തന്നെ ആരോപണം സംബന്ധിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ ആ സമയത്തെ അഭിപ്രായ ഭിന്നത തിരിച്ചടി ആയേക്കുമെന്ന വിലയിരുത്തലിൽ മറച്ചു വയ്ക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു.



Also Read- ടൈം മാഗസിന്‍ അന്ന് പറഞ്ഞു, മോദി വികസന നായകന്‍; ഇന്ന് പറയുന്നു, വിഭാഗീയതയുടെ നടത്തിപ്പുകാരന്‍




Next Story

Related Stories