UPDATES

ഇന്നലെ മുടങ്ങിയത് 600 സര്‍വീസുകള്‍, അവധിയില്‍ പോയ ജീവനക്കാരെ തിരിച്ചു വിളിച്ചു; കെ എസ് ആര്‍ ടി സിയില്‍ പ്രതിസന്ധി രൂക്ഷം

പ്രശ്‌നം രൂക്ഷമായി ബാധിച്ചിരിക്കുന്നത് തെക്കന്‍ കേരളത്തെയാണ്.

കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി തുടരുന്നു. ഇന്നലെ മാത്രം 600 ഓളം സര്‍വീസുകളാണ് മുടങ്ങിയത്. പ്രശ്‌നം രൂക്ഷമായി ബാധിച്ചിരിക്കുന്നത് തെക്കന്‍ കേരളത്തെയാണ്. 100 ല്‍ അധികം സര്‍വ്വീസുകളാണ് തെക്കന്‍ കേരളത്തില്‍ മാത്രം ഇന്നു മുടങ്ങിയിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടത്. സംസ്ഥാനത്തെ മൂന്നു മേഖലയില്‍ നിന്നായി 2017 താത്കാലിക ഡ്രൈവര്‍മാരാണ് ജോലി അവസാനിപ്പിച്ചത്.

ഇതിന് പരിഹാര നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. കെഎസ്ആര്‍ടിസിയുടെ ഉന്നത അധികാരികളും ചര്‍ച്ചയില്‍ പങ്കെടുക്കും. പിരിച്ചു വിട്ട താല്‍ക്കാലിക ജീവനക്കാരെ ദിവസവേതനത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ചെടുക്കുന്നതിനുളള തീരുമാനമെടുക്കാനായാണ് യോഗം. 600 ഓളം ജീവനക്കാരെ തിരിച്ചെടുക്കാനാണ് ഉദ്ദേശിക്കുന്നത്.

പിരിച്ചുവിട്ട 2017 ജീവനക്കാര്‍ക്കു പകരമായി 600 പേരെ തിരിച്ചെടുത്ത് പ്രശ്‌നം താതാകാലികമായങ്കിലും പരിഹരിക്കുക എന്നതാണ് സര്‍ക്കാര്‍ കാണുന്ന പരിഹാരം. അവധിയില്‍ പോയ ജീവനക്കാരെ തിരിച്ചു വിളിച്ചാണ് ഇന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്നത്.

കോടതി വിധി നടപ്പിലാക്കാന്‍ ഇന്നലെ വരെയായിരുന്നു സാവകാശം തേടിയത്. ഇതേടെയാണ് തെക്കന്‍ മേഖലയിലുള്ള 1479 പേരെയാണ് പിരിച്ചുവിട്ടത്. മധ്യമേഖലയില്‍ 257 ഉം വടക്കന്‍ മേഖലയില്‍ 371 പേരും നടപടി നേരിട്ടു. കണ്ടക്ടര്‍മാരെ നിയോഗിച്ചത് പോലെ ലീവ് വേക്കന്‍സിയില്‍ ഡ്രൈവര്‍മാരെ നിയോഗിക്കാനാണ് കെഎസ്ആര്‍ടിസിയുടെ ആലോചന.

Read More : സുപ്രീം കോടതി അനുവദിച്ച സമയ പരിധിയും തീർന്നു; 2,017 എംപാനല്‍ ഡ്രൈവര്‍മാരെ കെഎസ്ആർടിസി പിരിച്ചുവിട്ടു, സർവീസുകൾ താളം തെറ്റിയേക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍