Top

സൈനികന്റെ വ്യാജ വീഡിയോ; പോസ്റ്റ് വൈറലാവുന്നതിന് മുന്‍പ് പങ്കിട്ടത് പ്രതിപക്ഷ നേതാവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി

സൈനികന്റെ വ്യാജ വീഡിയോ; പോസ്റ്റ് വൈറലാവുന്നതിന് മുന്‍പ് പങ്കിട്ടത് പ്രതിപക്ഷ നേതാവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി
സര്‍ക്കാരിനെതിരെ സൈനികന്‍ എന്നപേരില്‍ പുറത്തുവന്ന വീഡിയോ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് ചെന്നിത്തലയുടെ ഓഫീസെന്ന് കൈരളി പീപ്പിള്‍ റിപോര്‍ട്ട്. സൈനികന്റെ വേഷം ധരിച്ച് സര്‍ക്കാരിനെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറല്‍ ആവുന്നതിന് മുന്‍പ് ദൃശ്യം വാട്ആപ്പില്‍ ഷെയര്‍ ചെയതത് പ്രതിപക്ഷ നേതാവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഹബീബ് ഖാന്‍ ആണെന്നാണ് കൈരളിയുടെ റിപോര്‍ട്ട്.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്. ഇന്നലെ രാവിലെ 9:47 നാണ് ഹബീബ് ഖാന്‍ വീഡിയോ ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്നത്. അതിന് ശേഷമാണ് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പരക്കെ പ്രചരിക്കുന്നത്.

ഉണ്ണി എസ് നായര്‍ എന്നയാളാണ് സൈനിക വേഷത്തില്‍ വീഡിയോയില്‍ തെറ്റിദ്ദാരണ പരത്തുന്ന രീതിയിലുള്ള പ്രചരണം നടത്തിയത്. ഈ വ്യാജ പ്രചരണത്തിനെതിരെ സൈന്യം തന്നെ രംഗത്തുവന്നിരുന്നു. പ്രചരണം വ്യാജമാണെന്ന് തെളിഞ്ഞതോടെ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപി നേരത്തെ ഉത്തരവിട്ടിരുന്നു.

Next Story

Related Stories