ന്യൂസ് അപ്ഡേറ്റ്സ്

ശ്രദ്ധിക്കുക ഇത്തരം വ്യാജന്‍മാരെ: ദുരിതാശ്വാസ നിധിയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പണം തട്ടാന്‍ ശ്രമം

മനു പ്രസാദ് ടി എം എന്ന പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അക്കൗണ്ട് നമ്പര്‍ അടക്കമാണ് ഫേസ്ബുക്കിലുടെ പണപ്പിരിവിന് ശ്രമം നടക്കുന്നത്.

പാലക്കാട് ദുരിതാശ്വാസ പ്രവര്‍ത്തന ഫണ്ടെന്ന പേരില്‍ ഫേസ് ബുക്കിലൂടെ പണപ്പിരിവ് നടത്താന്‍ യുവാവിന്റെ ശ്രമം. മനു പ്രസാദ് ടി എം എന്ന പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അക്കൗണ്ട് നമ്പര്‍ അടക്കമാണ് ഫേസ്ബുക്കിലുടെ പണപ്പിരിവിന് ശ്രമം നടക്കുന്നത്. നമ്മുടെ സഹോദരങ്ങളെ സഹായിക്കാന്‍ ബാധ്യതയുണ്ടെന്ന് ആഹ്വാനം ചെയ്തുകൊണ്ട് കാര്‍ഡ് അടക്കം പ്രസിദ്ധീകരിച്ചാണ് ഇയാളുടെ പോസ്റ്റ്.
കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിമാത്രം സംഭാവനകള്‍ സ്വീകരിക്കണമെന്ന മുന്നറിയിപ്പ് നില നില്‍ക്കെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം പണപ്പിരിവിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

 

ഇവര്‍ പ്രളയ കാലത്തെ ഗജഫ്രോഡുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍