ന്യൂസ് അപ്ഡേറ്റ്സ്

സുധ ഭരദ്വാജിന്റ അറസ്റ്റ്; ഫരീദാബാദ് ബാര്‍ അസോസിയേഷന്‍ പ്രക്ഷോഭത്തിന്

സുധാ ഭരദ്വാജ് ഉള്‍പ്പെടെ അഞ്ച് ആക്റ്റിവിസ്റ്റുകളെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്.

മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധാ ഭരദ്വാജിന്റെ അറസ്റ്റ് ചെയത് വീട്ടുതടങ്കലില്‍ വച്ച സംവത്തില്‍ പ്രതിഷേധിച്ച് ഫരീദാ ബാദ് ബാര്‍ അസോസിയേഷന്‍ സമരത്തിന് ഒരുങ്ങുന്നതായി റിപോര്‍ട്ട്. സമരാഹ്വാനം നടത്തണമെന്നാവശ്യപ്പെട്ട് ഫരീദാബാദ് ജില്ലാ ബാര്‍ അസോസിയേഷന്‍ പഞ്ചാബ് ഹരിയാന ബാര്‍ കൗസില്‍ ചെയര്‍ പേഴ്‌സണ് കത്തയച്ചു.

സുധാ ഭരദ്വാജ് ഉള്‍പ്പെടെ അഞ്ച് ആക്റ്റിവിസ്റ്റുകളെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. ഭീമാ കൊറേഗാവ് സംഘര്‍ഷങ്ങളുമായി ഇവര്‍ക്ക് ബന്ധമുള്ളതിന് തെളിവുണ്ടെന്നും വ്യക്തമാക്കിയാണ് സുധാ ഭരദ്വാജിനൊപ്പം അഭിഭാഷകരായ വെര്‍ണന്‍ ഗോണ്‍സാലസ്, അരുണ ഫെരാരിയ, ആക്റ്റിവിസ്റ്റ് ഗൗതം നവ്‌ലാഖ, എഴുത്തുകാരന്‍ വരവരറാവു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ഇനിയും തെളിയിക്കപ്പെടാത്ത വെറും ആരോപണങ്ങളുടെ പേരില്‍ സഹപ്രവര്‍ത്തകയായ സുധാ ഭരദ്വാജ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയത് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്. ഇതിനെതിരാണ് തങ്ങളുടെ പ്രതിഷേധമെന്നും അഭിഭാഷകര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍