Top

മകളുടെ വിവാഹദിനത്തിൽ അച്ഛൻ തുങ്ങിമരിച്ച നിലയിൽ

മകളുടെ വിവാഹദിനത്തിൽ അച്ഛൻ തുങ്ങിമരിച്ച നിലയിൽ
കൊല്ലം പാരിപ്പള്ളിയിൽ മകളുടെ വിവാഹ ദിവസം അച്ഛനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചിറക്കര ഉളിയനാട് പ്രസാദ് ഭവനിൽ ബി. ശിവപ്രസാദി(55)നെയാണ് ഞായറാഴ്ച  ചിറക്കര ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു സമീപത്തെ കുടുംബവീട്ടിൽ മരിച്ചനിലയിൽ കണ്ടത്.

വിവാഹ ദിവസം രാവിലെ ആറിന് വീട്ടിൽനിന്നിറങ്ങിയ ശിവപ്രസാദിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടിയില്ല. ഞായറാഴ്ച രാവിലെ 11-ന് വിളപ്പുറം ആനന്ദവിലാസം ഭഗവതീക്ഷേത്ര ഓഡിറ്റോറിയത്തിൽ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ അന്വേഷിച്ച് വിവിരമില്ലാതായതോടെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഇതിനിടെ ശിവപ്രസാദിനെ അന്വേഷിച്ചിറങ്ങിയ സുഹൃത്തുക്കൾ കുടുംബവീടിനുമുന്നിൽ ഇദ്ദേഹത്തിന്റെ ബൈക്ക് കണ്ടെത്തുകയായിരുന്നു. വീട്ടിൽ കയറി പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മകളുടെ വിവാഹം കഴിഞ്ഞതിന്  തൊട്ടു പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്.

അതേസമയം  സാമ്പത്തികബാധ്യതയാണ് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പാരിപ്പള്ളി പോലീസെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: എസ്.ജലജ. മക്കൾ: നിധിൻ, നീതു, പ്രീജ. മരുമകൻ: ആർ.എസ്.ബിജു. ശവസംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ നടക്കും.

ബിജെപിയുടെ ‘ജയ് ശ്രീരാ’മിനെ നേരിടാന്‍ മമതയുടെ ‘ജയ് ഹിന്ദ് ബാഹിനി’; സംഘര്‍ഷ ഭൂമിയായി ബംഗാള്‍




Next Story

Related Stories