ഹെല്‍ത്ത് / വെല്‍നെസ്സ്

അജ്ഞാത പനി: കോഴിക്കോട് ആറു പേര്‍ ഗുരുതരാവസ്ഥയില്‍

രോഗം പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കോഴികോട് കളക്ടറുടെ നേതൃത്വത്തില്‍ ജില്ലയില്‍ ടാസ്‌ക് ഫോഴ്‌സിനും ഇതിനോടകം രൂപം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് റിപോര്‍ട്ട് ചെയ്ത പകര്‍ച്ച പനി ബാധിച്ച്  മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയ ആറു പേര്‍ ഗുരുതരാവസ്ഥയില്‍. സമാനമായ രോഗലക്ഷണങ്ങള്‍ കാണിച്ച 25 പേര്‍ നിരീക്ഷണത്തിലുള്ളതായും ആരോഗ്യ വകുപ്പു അധികൃതര്‍ അറിയിച്ചു. കോഴിക്കോട്ടെ ചങ്ങോരത്ത് പനിയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചതോടെയാണ് വൈറസ് ബാധ ശ്രദ്ധയില്‍പ്പെടുന്നത്. രോഗം പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കോഴികോട് കളക്ടറുടെ നേതൃത്വത്തില്‍ ജില്ലയില്‍ ടാസ്‌ക് ഫോഴ്‌സിനും ഇതിനോടകം രൂപം നല്‍കിയിട്ടുണ്ട്.

പനിയുമായി ബന്ധപ്പെട്ട ചികില്‍സകള്‍ കാര്യക്ഷമമാക്കുന്നതിന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പേരാമ്പ്ര താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പ്രത്യേക പനി വാര്‍ഡുകള്‍ തുറന്നു. എന്നാല്‍ രോഗകാരണം കൃത്യമായി നിര്‍ണയിക്കാന്‍ സാധിക്കാത്തത് ചികില്‍സ നല്‍കുന്നതിന് തിരിച്ചടിയാവുന്നുണ്ട്.

അതേസമയം, വവ്വാലില്‍ നിന്നും പടരുന്ന നിപ്പാ വയറസാണ് പനിക്കു കാരണമെന്നും റിപോര്‍ട്ടുകളുണ്ട്. എന്നാല്‍ കൂടൂതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇതുസംബന്ധിച്ച സ്ഥിരീകരണം നല്‍കാനാവു എന്നാണ് അധികൃതരുടെ നിലപാട്. ഇതിനായി പനിബാധിച്ച് ജില്ലയില്‍ മരിച്ചവരില്‍ നി്ന്നുള്ള സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അഴിമുഖം വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍