UPDATES

“കുറച്ച് പേര്‍ക്കേ ഈ ധൈര്യമുണ്ടാകൂ” – രാഹുല്‍ ഗാന്ധിയുടെ രാജിയെപ്പറ്റി പ്രിയങ്ക ഗാന്ധി

നിങ്ങള്‍ ചെയ്തത് ചെയ്യാന്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ധൈര്യമുണ്ടാകൂ എന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വച്ച രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പിന്തുണ നല്‍കിയവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള രാഹുലിന്റെ രാജിക്കത്ത് പുറത്തുവന്നത് ഇന്നലെയാണ്. രാഹുല്‍ ഗാന്ധിയെ അഭിസംബോധന ചെയ്താണ് പ്രിയങ്കയുടെ ട്വീറ്റ്.

നിങ്ങള്‍ ചെയ്തത് ചെയ്യാന്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ധൈര്യമുണ്ടാകൂ എന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. താങ്കളുടെ തീരുമാനത്തോട് വളരെയധികം ബഹുമാനമുണ്ട് എന്ന് പ്രിയങ്ക പറയുന്നു.

കോണ്‍ഗ്രസിന്റെ ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ഉത്തരവാദിത്തമേറ്റെടുത്ത രാഹുല്‍ ഗാന്ധി മേയ് 25ന് പ്രവര്‍ത്തകസമിതി യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. പ്രവര്‍ത്തകസമിതിയും മുതിര്‍ന്ന നേതാക്കളും രാജി തള്ളിയെങ്കിലും രാഹുല്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. താന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റല്ല എന്നും പുതിയ കോണ്‍ഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതില്‍ തനിക്ക് യാതൊരു പങ്കുമുണ്ടാവില്ല എന്നും അതേസമയം പാര്‍ട്ടിയുടെ ഏത് ആവശ്യത്തിനും പ്രവര്‍ത്തിക്കാനായി താനുണ്ടാകുമെന്നും രാഹുല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ പുതിയ നാടകമാണ് രാഹുലിന്റെ രാജി എന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്വി പരിഹസിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍