ന്യൂസ് അപ്ഡേറ്റ്സ്

പമ്പയില്‍ ജല നിരപ്പ് കുറയുന്നു: കരകവിഞ്ഞ് അച്ചന്‍കോവിലാര്‍, പന്തളം മുങ്ങുന്നു

അച്ചന്‍ കോവിലാറില്‍ വെള്ളം ഉയര്‍ന്നതോടെ പത്തനംതിട്ട നഗരത്തിന്റെ ഒരുഭാഗത്ത് വെള്ളം കയറാന്‍ ഇടയാക്കിയിട്ടുണ്ട് പന്തളം നഗരത്തിലടക്കം പുഴ റോഡിലേക്കെത്തിയകതോടെ നഗരം പൂര്‍ണമായി മുങ്ങി.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയം രൂക്ഷമായ പത്തനംതിട്ട ജില്ലയില്‍ സ്ഥിതിഗതികള്‍ ശാന്തമാവുന്നു. കരകവിഞ്ഞൊഴുകിയ പമ്പയില്‍ ജല നിരപ്പ് താഴ്ന്നത് കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായ ഇടങ്ങളില്‍ വെള്ളം ഇറങ്ങാന്‍ കാരണമായിട്ടുണ്ട്. അതിനിടെ അച്ചന്‍ കോവിലാറില്‍ വെള്ളം ഉയര്‍ന്നതോടെ പത്തനംതിട്ട നഗരത്തിന്റെ ഒരുഭാഗത്ത് വെള്ളം കയറാന്‍ ഇടയാക്കിയിട്ടുണ്ട് പന്തളം നഗരത്തിലടക്കം പുഴ റോഡിലേക്കെത്തിയതോടെ നഗരം പൂര്‍ണമായി മുങ്ങി.  ഒഴുക്കും രൂക്ഷമാണ്.

മേഖലയില്‍ രക്ഷാപ്രവര്‍ത്തനവും ഊര്‍ജിതമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക പുറമേ നീണ്ടകരയില്‍നിന്ന് നൂറോളം ബോട്ടുകളും തിരുവനന്തപുരം വിഴിഞ്ഞത്തുനിന്ന് 50 ബോട്ടുകളും എത്തിച്ചാണ് പത്തനംതിട്ടയില്‍ നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. 23 ഹെലിക്കോപ്റ്ററുകളും പ്രവര്‍ത്തനത്തിന്റെ ഭാഗമാവുന്നുണ്ട്. ഇന്നലെ അര്‍ധ രാത്രിയടെ അപ്രതീക്ഷിതമായായിരുന്നു പന്തളത്ത് വെള്ളം കയറിയത്.

അതിനിടെ, ദുരിതം രൂക്ഷമായ രക്ഷാ പ്രവര്‍ത്തനത്തിന് അപ്പുറം ആറന്മുളയില്‍ വ്യോമമാര്‍ഗം ഭക്ഷണം വിതരണം ചെയ്യാന്‍ ആരംഭിച്ചു. തിരുവല്ലയിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. രണ്ടു ദിവസമായി ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ആയിരക്കണക്കിനുപേരാണ് പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. റാന്നി, കോഴഞ്ചേരി, മാരാമണ്‍, ആറന്‍മുള, ആറാട്ടുപുഴ, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍