UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രളയം അണകെട്ടി തടയും, നടപടികളുമായി സർക്കാർ

പാരിസ്ഥിതികാനുമതി ഉൾപ്പെടെ വലിയ കടമ്പകളാണ്  പദ്ധതിക്ക് മുന്നിലുള്ളത്.

സംസ്ഥാനത്ത് കനത്ത നാശം വിതച്ച മഹാ പ്രളയം നടന്ന് ഒരു വർഷം പിന്നിടുമ്പോൾ അത്തരം ഒരു അവസ്ഥ ഇനി ഉണ്ടാകാതിരിക്കാൻ സർക്കാർ വൻ പദ്ധതികൾ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. കേരളത്തിൽ നാലു വൻകിട അണക്കെട്ടുകൾകൂടി നിർമിച്ച് പ്രളയത്തെ തടയാനാണ് ആലോചന. പെരിങ്ങൽക്കുത്ത്, പൂയംകുട്ടി, അച്ചൻകോവിൽ, കുര്യാർകുട്ടി-കാരപ്പാറ എന്നിവയാണ് സർക്കാരിന്റെ പരിഗണനയിലുള്ളതെന്ന് മാതൃഭൂമി റിപ്പോർട്ട് പറയുന്നു. വെള്ളപ്പൊക്ക നിയന്ത്രണത്തിന് പുറമെ വൈദ്യുതി ഉത്പാദനവും ഇവിടങ്ങളിൽ ഉദ്ദേശിക്കുന്നുണ്ട്.

പെരിങ്ങൽക്കുത്തിലെ നിലവിലെ അണക്കെട്ടിന് പുറമെ പുതുതായി വലിയൊരു അണക്കെട്ടുകൂടി നിർമിക്കാനുള്ള നിർദേശം സർക്കാരിനു സമർപ്പിക്കാനാണ് വൈദ്യുതിബോർഡ് നീക്കം. പൂയംകുട്ടി, അച്ചൻകോവിൽ, കുര്യാർകുട്ടി-കാരപ്പാറ അണക്കെട്ടുകൾക്ക്‌ നേരത്തേ തന്നെ പദ്ധതികൾ തയ്യാറാക്കിയിരുന്നു എന്നാൽ പാരിസ്ഥിതികാനുമതി കിട്ടാത്തതുൾപ്പെടെയുള്ള കാരണങ്ങളാൽ നടക്കാതെ പോവുകയായിരുന്നു. പ്രളയം നാശം വിതച്ച പുതിയ സാഹചര്യത്തിൽ ഈ ആവശ്യം വീണ്ടും സജീവമാക്കാനാണ് നീക്കം.

കേരളത്തിൽ കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തിന്റെ ആഘാതം കുറച്ചത് അണക്കെട്ടുകളാണെന്നാണ് ജലക്കമ്മിഷന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നീക്കം ശക്തമാക്കുന്നത്.  നദികളിൽ അസാധാരണമായ തോതിൽ വെള്ളമുയരുന്നതു തടയാൻ അണക്കെട്ട് വേണമെന്നു കേന്ദ്ര ജലക്കമ്മിഷൻ നിർദേശിച്ചിരുന്നു. ഇതു സാധ്യമാണോയെന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്. ഇക്കാര്യം താമസിയാതെ തന്നെ ജലക്കമ്മിഷനെ സർക്കാർ അറിയിക്കും.

കേന്ദ്രസർക്കാർ സ്ഥാപനമായ വാപ്കോസിനെയാണ് കുര്യാർകുട്ടി–കാരപ്പാറ പദ്ധതി സംബന്ധിച്ച് വിശദമായ പഠനറിപ്പോർട്ട് തയ്യാറാക്കുന്നതിയായുള്ള ചുമതലനൽകാൻ ജലവിഭവ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പൂയംകുട്ടിയിലും അച്ചൻകോവിലിലും അണക്കെട്ടുകൾക്ക് മുമ്പേ നിർദേശങ്ങളുയർന്നിരുന്നു. ഈ നിർദേശങ്ങൾ ഇപ്പോൾ സാധ്യമാണോ എന്നാരാഞ്ഞ് കേന്ദ്ര ജലക്കമ്മിഷൻ കത്തയച്ചിട്ടുണ്ടെന്ന് സർക്കാർവൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ പാരിസ്ഥിതികാനുമതി ഉൾപ്പെടെ വലിയ കടമ്പകളാണ്  പദ്ധതിക്ക് മുന്നിലുള്ളത്.

അതേസമയം, ഇടുക്കി അണക്കെട്ടിലെ വെള്ളമുപയോഗിച്ച് 780 മെഗാവാട്ട് വൈദ്യുതി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള രണ്ടാംനിലയത്തിനു വിശദപദ്ധതി റിപ്പോർട്ട് തയ്യാറാക്കാനുള്ള കൺസൾട്ടൻസിക്കായി ആഗോള ടെൻഡർ വിളിക്കുമെന്നു വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. ഇതിനു സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. അണക്കെട്ടിൽ കൂടുതൽ വെള്ളമെത്തിയാൽ തുറന്നുവിടുന്നതിനു പകരം കൂടുതൽ വൈദ്യുതിയുണ്ടാക്കാനാണ് രണ്ടാം നിലയം നിർമിക്കുന്നത്.

കാന്‍സര്‍ ഇല്ലാത്ത യുവതിക്ക് കീമോതെറാപ്പി നല്‍കി കോട്ടയം മെഡിക്കല്‍ കോളേജ്; കാരണം സ്വകാര്യ ലാബുകളിലെ തെറ്റായ പരിശോധനാഫലം

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍