UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂക്കിൽ ട്യൂബുമായി ഇടത് റാലിയിൽ ബുദ്ധദേബ്; പൊതുചടങ്ങിന് എത്തുന്നത് മൂന്ന് വര്‍ഷങ്ങൾക്ക് ശേഷം

ജനദ്രോഹ, വര്‍ഗീയ നയങ്ങള്‍ സ്വീകരിക്കുന്ന മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കുക, ബംഗാളിനെ തൃണമൂലിന്റെ അക്രമ രാഷ്ട്രീയത്തില്‍നിന്നും മോചിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ഇടത് മുന്നണിയുടെ റാലി.

ബംഗാളിലെ ഇടതുപാര്‍ട്ടികളുടെ ആഭിമുഖ്യത്തില്‍ മോദി സര്‍ക്കാരിനെതിരെയും ബംഗാളിനെ തൃണമൂൽ കോൺഗ്രസിന്റെ നയങ്ങൾക്കെതിരെയും സംഘടിപ്പിച്ച റാലിയിൽ മുന്നു വർഷങ്ങൾക്ക് ശേഷം മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും. ബ്രിഗേഡ്​ പരേഡ്​ ഗ്രൗണ്ടിൽ നടന്ന റാലിയിൽ അദ്ദേഹത്തിന്റെ ഭാര്യ മീര ഭട്ടാചാര്യ മുഴുവൻ സമയവും സജീവമാപ്പോൾ അനാരോഗ്യം കാരണം വേദിയില്‍ ബുദ്ധദേവിന് വേദിയിൽ എത്താന്‍ കഴിഞ്ഞില്ല. തന്റെ കാറിലിരുന്നു കൊണ്ടായിരുന്ന അദ്ദേഹം റാലിയുടെ ഭാഗമായത്. ബുദ്ധ​ദേവ്​റാലിക്കെത്തിയ വിവരം ഇടതു​മുന്നണി ചെയർമാൻ ബിമൻ ബോസ്​അണികളെ അറിയിച്ചു. അനാരോഗ്യം ചൂണ്ടിക്കാട്ടി സിപിഐ യുവനേതാവും ജെഎൻയു വിദ്യാര്‍ത്ഥി നേതാവുമായ കനയ്യ കുമാർ റാലിയിൽ നിന്നും വിട്ടു നിന്ന സാഹചര്യത്തിൽ കൂടിയാണ് ബുദ്ധദേവിന്റെ സാന്നിധ്യം ശ്രദ്ധേയമായത്.

ജനദ്രോഹ, വര്‍ഗീയ നയങ്ങള്‍ സ്വീകരിക്കുന്ന മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കുക, ബംഗാളിനെ തൃണമൂലിന്റെ അക്രമ രാഷ്ട്രീയത്തില്‍നിന്നും മോചിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ഇടത് മുന്നണിയുടെ റാലി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, സിപിഐ എംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ദേവബ്രത ബിശ്വാസ്, ഇടതുമുന്നണി കണ്‍വീനര്‍ ബിമന്‍ ബസു, സിപിഐ സംസ്ഥാന സെക്രട്ടറി സ്വപന്‍ ബാനര്‍ജി, സൂര്യകാന്ത് മിശ്ര തുടങ്ങിയ ഇടത് നേതാക്കളും റാലിയില്‍ പങ്കെടുത്തു.

ജനങ്ങളെ കൊള്ളയടിക്കുന്ന മോദിയെയും മമത ബാനര്‍ജിയെയും അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് സീതാറാം യച്ചൂരി പറഞ്ഞു. സിപിഎമ്മിനെ കൂടാതെ സിപിഐ, ഫോര്‍വേഡ് ബ്ലോക്ക്, സിപിഐ എംഎല്‍(ലിബറേഷന്‍) തുടങ്ങി മറ്റ് 17 ചെറു ഇടതുപക്ഷ പാര്‍ട്ടികളും റാലിയില്‍ പങ്കെടുത്തു. വന്‍ ജനക്കൂട്ടമാണ് ഇടതുപക്ഷത്തിന്റെ  മഹാസംഗമത്തിലേക്ക് ഒഴുകിയെത്തിയത്. ഇതേ മൈതാനത്താണ് ജനുവരി 19ന് മമത ബാനര്‍ജിയുടെ ബിജെപി വിരുദ്ധ റാലിയും നടന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍