UPDATES

ഇ മെയിൽ തട്ടിപ്പ്; സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസിന്റെ ഒരു ലക്ഷം കവർന്നു

സുഹൃത്തായ ജസ്റ്റിസ് ബി പി സിങിന്റെ പേരിലായിരുന്നു തട്ടിപ്പ്.

ഇ-മെയിൽ വഴി തെറ്റിദ്ധരിപ്പിച്ച് മുൻ ചീഫ് ജസ്റ്റിസിൽ നിന്നും പണം തട്ടിയതായി പരാതി. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആർ എം ലോഥയാണ് പരാതിയുമായി ഡൽഹി പോലീസിനെ സമീപിച്ചത്. തന്റെ സുഹൃത്തിന്റെ ഇ മെയിൽ അക്കൗണ്ടിൽ വഴി പണം ആവശ്യപ്പെട്ട് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം.

സുഹൃത്തായ ജസ്റ്റിസ് ബി പി സിങിന്റെ പേരിലായിരുന്നു തട്ടിപ്പ്. അദ്ദേഹത്തിന്റെ ഇ മെയിൽ അക്കൗണ്ടിൽ നിന്നും അടിയന്തിരമായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് സന്ദേശം ലഭിക്കുകയായിരുന്നു. എന്നാൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ലഭിച്ചില്ല. വിഷയം ആരാഞ്ഞ് വീണ്ടും മറുപടി അയച്ചു, ബന്ധുവിന് ലുക്കീമിയ ആണെന്നും ചികിൽസയ്ക്കായി പണം അത്യാവശ്യമാണെന്നുമായിരുന്നു മറുപടി. 95,000 രൂപയോ ഒരു ലക്ഷം രൂപയോ ഡോക്ടറുടെ അക്കൗണ്ടിലേക്ക് നൽകണമെന്നായിരുന്നു ആവശ്യം. ഇതിന്റെ വിവരങ്ങളും നൽകി. ഇതോടെ ദിനേഷ് ബാലി എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു. 50,000 രൂപ വച്ച് രണ്ട് തവണയായാണ് പണം നൽതിയതെന്നും ജസ്റ്റിസ് ലോഥ പരാതിയിൽ പറയുന്നു.

എന്നാല്‍ പണം കൈമാറിയതിന് പിന്നാലെയാണ് സുഹൃത്തിന്റെ ഇ മെയിൽ ഹാക്ക് ചെയ്തതായി തിരിച്ചറിയുന്നത്. പറ്റിക്കപ്പെട്ടെന്ന് വ്യക്തമായതോടെ പരാതിയുമായി പോലീസിനെ സമീപിക്കുയായിരുന്നു. ശനിയാഴ്ചയാണ് ഡൽഹി മാളവ്യ നഗർ പോലീസ് സ്റ്റേഷനിൽ മുൻ ചീപ് ജസ്റ്റിസ് പരാതിയുമായെത്തിയത്. സംഭവത്തിൽ തട്ടിപ്പുൾപ്പെടെയുള്ള വകുപ്പുകൾ‌ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടിലെന്നാണ് വിവരം.

കാന്‍സര്‍ ഇല്ലാത്ത യുവതിക്ക് കീമോതെറാപ്പി നല്‍കി കോട്ടയം മെഡിക്കല്‍ കോളേജ്; കാരണം സ്വകാര്യ ലാബുകളിലെ തെറ്റായ പരിശോധനാഫലം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍