TopTop
Begin typing your search above and press return to search.

ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നു; ഡൽഹിയിൽ മല്‍സരിച്ചേക്കും

ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നു; ഡൽഹിയിൽ മല്‍സരിച്ചേക്കും

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ്താരം ഗൗതം ഗംഭീര്‍ ബിജെപിയിൽ ചേർന്നു. കേന്ദ്ര മന്ത്രിമാരും മുതിർന്ന ബിജെപി നേതാക്കളുമായ അരുൺ ജയ്റ്റിലി, രവിശങ്കര്‍ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.

നേരത്തെ അന്താരാഷ്ട ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിറകെ തന്നെ ഗംഭീര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഔദ്യോഗികമായി ബിജെപിയുടെ ഭാഗമാവുന്നത്. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഗംഭീര്‍ ഡൽഹിയില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിക്ക് വേണ്ടി അമൃത്സറില്‍ ഗംഭീര്‍ പ്രചരണത്തിനിറങ്ങിയിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിറകെ സോഷ്യല്‍ മീഡിയില്‍ ഉൾപ്പെടെ ബി.ജെ.പി അനുകൂല നിലപാടായിരുന്നു ഗംഭീര്‍ സ്വീകരിച്ചിരുന്നത്.

©“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”


Next Story

Related Stories