TopTop
Begin typing your search above and press return to search.

വി ജി സിദ്ധാര്‍ത്ഥയെ കണ്ടെത്താൻ നേത്രാവതി പുഴ അരിച്ചു പെറുക്കുന്നു, തിരച്ചിലിന് കേരള കോസ്റ്റൽ പൊലീസും

വി ജി സിദ്ധാര്‍ത്ഥയെ കണ്ടെത്താൻ നേത്രാവതി പുഴ അരിച്ചു പെറുക്കുന്നു, തിരച്ചിലിന് കേരള കോസ്റ്റൽ പൊലീസും
കഫേ കോഫി ഡേ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ സിദ്ധാർത്ഥയ്ക്കായുള്ള തിരച്ചിൽ തുടരുന്നു. കർണാടക പോലീസിന് പുറമേ ദേശീയ ദുരന്ത നിവാരണ സേന എന്നിവയുടെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. തിരച്ചിലിന് കേന്ദ്ര സേനയുടെ സഹായം നൽകണമെന്ന് കര്‍ണാടക ബിജെപി നേതൃത്വം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടു. കേരള കോസ്റ്റൽ പൊലീസും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. മഞ്ചേശ്വരം കോസ്റ്റൽ പൊലീസാണ് തിരച്ചിൽ നടത്തുന്നത്. പല സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്.

ഇന്നലെ രാത്രിയാണ് സിദ്ധാർത്ഥയെ നേത്രാവതി പുഴയിൽ കാണാതായത്. ഇതിന് പിന്നാലെ തുടങ്ങിയ തിരച്ചിലാണ് ഇപ്പോഴും തുടരുന്നത്.  മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തിരുന്നതിനാൽ പുഴയിൽ നല്ല അടിയൊഴുക്കുണ്ട്. ഇതാണ് തിരച്ചിലിന് തിരിച്ചടിയാവുന്നത്.

ബംഗളൂരുവിൽ നിന്നും കാറിൽ ഇന്നലെ മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാർത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോൾ കാർ നിർത്താൻ ആവശ്യപ്പെടുകയും പുറത്തിറങ്ങി നടക്കുകയുമായിരുന്നെന്നാണ് ഡ്രൈവറുടെ മൊഴി. മംഗലാപുരത്തിനു സമീപം ജെപ്പിന മൊഗരുവിൽ കാർ നിർത്താൻ ഡ്രൈവറോട് നിർദ്ദേശിച്ച സിദ്ധാർഥ, നേത്രാവതി നദിക്കു കുറുകെയുള്ള ഉള്ളാൽ പാലത്തിന്റെ മറുഭാഗത്ത് കാത്തുനിൽക്കാൻ ആവശ്യപ്പെട്ടുകയായിരുന്നു. ‘ഞാൻ ഒന്നു നടന്നിട്ടു വരാം’ എന്നു പറഞ്ഞ് വൈകിട്ട് ശേഷം വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ഏഴു മണിയോടെ വാഹനത്തിൽ നിന്നിറങ്ങിയ സിദ്ധാർഥ പക്ഷേ എട്ടു മണിയായിട്ടും കാണാതായതോടെയാണ് ഡ്രൈവർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

ഇതോടെ ബന്ധുക്കളുടെ പരാതിയുായി പൊലീസിനെ സമീപിക്കുകയയിരുന്നു. ഡോഗ് സ്ക്വാഡിനെ രംഗത്തിറക്കിയെങ്കിലും പാലത്തിന് മധ്യഭാഗം വരെ പോയ ശേഷം പൊലീസ് നായ നിന്നു. ഇതോടെയാണ് പ്രാദേശിക മൽസ്യത്തൊഴിലാളികളുടെ കൂടി സഹകരണത്തോടെയാണ് നദിയിൽ തിരച്ചിൽ ആരംഭിച്ചത്.

സിദ്ധാർത്ഥയെ കാണാനല്ലെന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വന്നതോടെ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ വസതിയിലേക്ക് നേതാക്കളുടെ നീണ്ട നിര തന്നെ എത്തിക്കൊണ്ടരിക്കുകയാണ്. കർണാടക മുഖ്യമന്ത്രി യദ്യൂരപ്പ, മുൻ പ്രധാമന്ത്രി എച്ച് ഡി ദേവ ഗൗഡ, ഡികെ ശിവകുമാർ തുടങ്ങിയ പ്രമുഖർ ഇതിനോടകം കുടുംബത്തെ സന്ദർശിച്ച് പിന്തുണ അറിയിച്ചു. ദിവസങ്ങൾക്ക് മുൻപ് വി ജി സിദ്ധാര്‍ത്ഥയുടെ തിരോധാനം വലിയ ചര്‍ച്ചയായിരിക്കെ, സിദ്ധാര്‍ത്ഥ 28ന് തന്നെ ഫോണില്‍ വിളിച്ചിരുന്നു എന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡികെ ശിവകുമാര്‍. കഫേ കോഫി ഡേ ഡയറക്ടര്‍ ബോര്‍ഡിന് നല്‍കിയത് എന്ന് കരുതപ്പെടുന്ന കത്തുമായാണ് ശിവകുമാറിന്റെ ട്വീറ്റ്.

ജൂലായ് 27 എന്നാണ് കത്തില്‍ കാണുന്ന തീയതി. സിദ്ധാര്‍ത്ഥ തന്നെ 28ന് അതായത് ഞായറാഴ്ച വിളിച്ചു എന്നും കാണാന്‍ കഴിയുമോ എന്ന് ചോദിച്ചെന്നും ശിവകുമാര്‍ പറയുന്നു. സിദ്ധാര്‍ത്ഥയെ പോലെ ധൈര്യമുള്ള ഒരാള്‍ ജീവനൊടുക്കുമെന്ന് താന്‍ കരുതുന്നില്ല എന്ന സൂചനയും ശിവകുമാര്‍ നല്‍കുന്നു.കാപ്പി തോട്ടത്തില്‍ നിന്ന് രാജ്യം മുഴുവന്‍ പടര്‍ന്ന കഫേ കോഫി ഡേയിലേയ്ക്ക്; വി.ജി സിദ്ധാര്‍ത്ഥയുടെ ഉയര്‍ച്ചയും വീഴ്ചയും


Next Story

Related Stories