TopTop

നന്ദാദേവി പര്‍വത മേഖലയില്‍ കുടുങ്ങിയ നാല് പര്‍വതാരോഹകരെ രക്ഷപ്പെടുത്തി, ഒരു ഇന്ത്യക്കാരനടക്കം എട്ട് പേരെ കാണാനില്ല

നന്ദാദേവി പര്‍വത മേഖലയില്‍ കുടുങ്ങിയ നാല് പര്‍വതാരോഹകരെ രക്ഷപ്പെടുത്തി, ഒരു ഇന്ത്യക്കാരനടക്കം എട്ട് പേരെ കാണാനില്ല
ഉത്തരാഖണ്ഡിലെ നന്ദാദേവി പര്‍വത മേഖലയില്‍ കുടുങ്ങിയ നാല് ബ്രിട്ടീഷ് പര്‍വതാരോഹകരെ രക്ഷപ്പെടുത്തി. നന്ദദേവി ബേസ് ക്യാമ്പില്‍ നിന്നാണ് ഇവരെ കാണാതായത്. എട്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവരെ ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ പര്‍വതനിരയാണ് നന്ദാദേവി (7826 മീറ്റര്‍). മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.

നാല് ബ്രിട്ടീഷ് പൗരന്മാര്‍, രണ്ട് അമേരിക്കക്കാര്‍, ഒരു ഓസ്‌ട്രേലിയക്കാരി, ഒരു ഇന്ത്യക്കാരന്‍ എന്നിവരെയാണ് ഇനിയും കണ്ടെത്താന്‍ കഴിയാത്തത്. ബ്രിട്ടീഷ് പര്‍വതാരോഹകന്‍ മാര്‍ട്ടി മോറന്റെ നേതൃത്വത്തിലുള്ള സംഘം മേയ് 13നാണ് മല കയറ്റം തുടങ്ങിയത്. മുമ്പ് രണ്ട് തവണ ഈ സംഘം നന്ദാദേവി പര്‍വതം കീഴടക്കിയിരുന്നു.

Next Story

Related Stories