UPDATES

നിപ: നാലു പേർ ആശുപത്രി വിട്ടു, നിരീക്ഷണത്തിൽ ഏഴുപേർ, പുതിയ രോഗബാധയില്ലെന്ന് വിലയിരുത്തൽ

സംസ്ഥാനത്ത‌ു പുതിയ കേസുകൾ റിപ്പോർട്ടു ചെയ്യാത്ത സാഹചര്യത്തിലാണ് നിപ്പ ഭീഷണി ഒഴിയുന്നതായ വിലയിരുത്തലുകളിലേക്ക് അധികൃതർ നീങ്ങുന്നതിന് പിന്നിൽ.

സംസ്ഥാനത്തെ ഭീതിയിലാഴ്തത്തി റിപ്പോര്‍ട്ട് ചെയ്ത നിപ സംബന്ധിച്ച ആശങ്കൾ ഒഴിയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന ആശ്വാസത്തിലാണ് അധികൃതർ. അതിനിടെ നിപ്പ വൈറസ് ബാധ സംശയിച്ച് കളമശേരി മെഡി‍ക്കൽ കോളജില്‍ നിരീക്ഷണത്തിലായിരുന്ന നാലുപേരെ ഡിസ്ചാര്‍ജ് ചെയ്തു.

അതിനിടെ നിപ്പ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയിൽ കൂടുതല്‍ മെച്ചപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. പുരോഗതി സ്ഥിരീകരിക്കുന്നതിനായി യുവാവിന്റെ സാംപിളുകൾ വീണ്ടും പരിശോധനയ്ക്കായി പൂനെയിലേക്ക് അയച്ചു. നിലവിൽ യുവാവിന് നന്നായി ഭക്ഷണം കഴിക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ട്. ഇടക്ക് ചെറിയ പനി ഉണ്ടാകുന്നുണ്ടെന്നത് മാത്രമാണ് ചെറിയ ആശങ്ക.  മാതാവുമായി ഇന്നലെ യുവാവ് ഇന്റര്‍കോം വഴി സംസാരിക്കുകയും ചെയ്തിരുന്നു. അതേസമയം, മെഡിക്കൽ കോളജിൽ ഉള്‍പ്പെടെ ഏഴുപേര്‍ ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

അതേസമയം, സംസ്ഥാനത്ത‌ു പുതിയ കേസുകൾ റിപ്പോർട്ടു ചെയ്യാത്ത സാഹചര്യത്തിലാണ് നിപ്പ ഭീഷണി ഒഴിയുന്നതായ വിലയിരുത്തലുകളിലേക്ക് അധികൃതർ നീങ്ങുന്നതിന് പിന്നിൽ. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പഞ്ചായത്തു വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ജാഗ്രതാ പരിശീലനവും തുടരുകയാണ്.

പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10,000 ത്രീ ലെയര്‍ മാസ്‌കുകള്‍ കൂടി എത്തിച്ചി‍ട്ടുണ്ട്. 450 പഴ്‌സനല്‍ പ്രൊട്ടക്ഷന്‍ കിറ്റുകളും ലഭ്യമാക്കി. നിപ്പയെക്കുറിച്ചു വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരായ നടപടികളും ശക്തമാക്കിയിട്ടുണ്ട്. സൈബര്‍ മോണിറ്ററിങ് ടീമിന്റെ നേതൃത്വത്തിലാണ് നടപടി.

ആയുഷ്മാൻ ഭാരത്: പദ്ധതിയിൽ കേരളം ഒപ്പുവച്ചതാണ്, പ്രധാനമന്ത്രിയുടെ ആരോപണം എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ആരോഗ്യമന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍