UPDATES

ട്രെന്‍ഡിങ്ങ്

റാഫേൽ കരാറിന് ശേഷം അനിൽ അംബാനിയുടെ കമ്പനിക്ക് ഫ്രാൻസിൽ ലഭിച്ചത് 144 കോടി യുറോയുടെ നികുതി ഇളവ്

151 ദശലക്ഷം യുറോയോളം അടക്കേണ്ടിണ്ടത് 7.3 മില്ല്യൺ ഡോളറായി ചുരുങ്ങിയത്. ഇതോടെ 144 കോടിയോളം രുപയുടെ നികുതി ഇളവാണ് കമ്പനിക്ക് ലഭിച്ചതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

റാഫേൽ കരാറിന് ശേഷം അനിൽ‌ അംബാനിയുടെ ഫ്രാൻസിലെ കമ്പനിക്ക് 144 കോടിയോളം  യുറോയുടെ വരുന്ന നികുതി ഇളവ് ലഭിച്ചതായി റിപ്പോര്‍ട്ട്. ഫ്രഞ്ച് മാധ്യമമായ ‘ലെ മൊൺഡെ’യുടെ റിപ്പോർട്ടിലാണ് ഇക്കാര്യം ചുണ്ടിക്കാട്ടന്നത്. ഫ്രാൻസിൽ നിന്നും 36 റാഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി 2015ൽ പ്രഖ്യാപിച്ചതിന് പിറകെ കരാറിലെ പങ്കാളിയായ റിലയൻസ് ഉടമ അനിൽ അംബാനിക്ക് ഫ്രഞ്ച് അധികൃതരുടെ സഹായം ലഭിച്ചെന്നാണ് ആരോപണം. അനിൽ അംബാനിയുടെ ഫ്രാന്‍സിലെ സംരംഭമായ ‘റിലയൻസ് അറ്റ്ലാന്റിക് ഫ്ലാഗ് ഫ്രാൻസ്’ എന്ന ടെലകോം കമ്പനിയാണ് ഇതിന്റെ ഗുണഭോക്താവ്.

2007-2010 കാലഘട്ടത്തിൽ 60 ദശലക്ഷം യൂറോ നികുതി ബാധ്യതയുള്ള കമ്പനിയായിരുന്നു ഇത്. ബാധ്യത തീർക്കാനായി റിലയൻസ് 7.6 മില്യണ്‍ യൂറോയുടെ ഒത്തുതീർപ്പ് കരാർ മുന്നോട്ടുവച്ചു. എന്നാൽ ഓഫർ ഫ്രഞ്ച് അധികൃതർ തള്ളുകയായിരുന്നു. ഇതിന് പിറകെ ഫ്രഞ്ച് അധികൃതർ മറ്റൊരു അന്വേഷണവും പ്രഖ്യാപിച്ചു. ഇതോടെ 2010-12 സമയത്ത് നികുതി ബാധ്യത 91 ദശലക്ഷം യൂറോ പിന്നിട്ടിരുന്നു.

ഇതിന് പിറെയാണ് 2015 ഏപ്രിലിൽ ഇന്ത്യയും ഫ്രാൻസും റാഫേൽ വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പുവയ്കുന്നതും അനിൽ അംബാനിയുടെ റിലയന്‍ കമ്പനിയെ അതിന്റെ ഓഫ് സെറ്റ് പങ്കാളിയായി പ്രഖ്യാപിക്കുന്നതും. ഇക്കാലയളലിൽ ‘റിലയൻസ് അറ്റ്ലാന്റിക് ഫ്ലാഗ് ഫ്രാൻസ്’ ന്റെ നികുതി ബാധ്യത 151 ദശലക്ഷം യുറോ പിന്നിട്ടിരിക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, കരാർ പ്രഖ്യാപിച്ച് ആറുമാസത്തിന് ശേഷം നേരത്തെ റിലയൻസ് അറ്റ്ലാന്റിക് ഫ്ലാഗ് ഫ്രാൻസ് മുന്നോട്ട് വച്ച 7.3 മില്ല്യൺ ഡോളറിന്റെ ഒത്തുതീർപ്പ് കരാൽ ഫ്രഞ്ച് അധികൃതർ അംഗീകരിക്കുകയായിരുന്നു. ഇതോടെ 151 ദശലക്ഷം യുറോയോളം അടക്കേണ്ടിണ്ടത് 7.3 മില്ല്യൺ ഡോളറായി ചുരുങ്ങിയത്. ഇതോടെ 144 കോടിയോളം രുപയുടെ നികുതി ഇളവാണ് കമ്പനിക്ക് ലഭിച്ചതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. റിലയൻസിന് ലഭിച്ച വലിയ ഇളവ് റാഫേൽ കരാറിന്റെ ബാക്കിപത്രമായിട്ടേ കണക്കാക്കാനാവു എന്നും റിപ്പോർട്ട് പറയുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍