Top

പ്രണയം നിരസിച്ചു: ശാസ്താംകോട്ടയിൽ യുവാവ്‌ പെൺകുട്ടിയെ വീട്ടിൽക്കയറി സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തി

പ്രണയം നിരസിച്ചു: ശാസ്താംകോട്ടയിൽ യുവാവ്‌ പെൺകുട്ടിയെ വീട്ടിൽക്കയറി സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തി
പ്രണയം നിരസിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. വീട്ടിൽക്കറിയാണ് കുട്ടിയെ യുവാവ് ആക്രമിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടുകൂടി പെണ്‍കുട്ടിയുടെ വീടിന്റെ ഓടിളക്കി അകത്തുകടന്ന അനന്തു കുട്ടിയെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടിയെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് തവണ പെണ്‍കുട്ടിക്ക് കുത്തേറ്റുവെന്നാണ് വിവരം. സ്വകാര്യ ബസ് ജീവനക്കാരനായ അനന്തുവാണ് കൃത്യം നടത്തിയതെന്നാണ് വിവരം. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും അനന്തു ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ അനന്തു നിരന്തരം ശല്യം ചെയ്തിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും പെണ്‍കുട്ടി അത് നിരസിച്ചു. ഇതേ തുടര്‍ന്നാണ് ഇയാള്‍ അക്രമം നടത്തിയതെന്നാണ് വിവരം.

‘കാലുകളില്‍ വിലങ്ങിട്ട് മേശയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു ഞങ്ങളെ’; അടിയന്തരാവസ്ഥക്കാലത്ത് തടവില്‍ കഴിഞ്ഞ ഒരു ജയില്‍ വാര്‍ഡന്റെ ജീവിതം

Next Story

Related Stories