Top

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്, നാഥുറാം ഗോഡ്സെ: കമൽ ഹാസൻ

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്, നാഥുറാം ഗോഡ്സെ: കമൽ ഹാസൻ
സംഘപരിവാർ രാഷ്ട്രീയത്തെ കടന്നാക്രമിച്ച് വീണ്ടും നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹസൻ. ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്നായിരുന്നു കമൽഹാസന്റെ പ്രതികരണം. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടിലെ അരവകുറിച്ചി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതൊരു മുസ്ലീം ഭുരിപക്ഷ പ്രദേശമാണ് എന്നാൽ അതുകൊണ്ടല്ല താനിത് പറയുന്നത്, ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുകൊണ് ഇക്കാര്യം വ്യക്തമാക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി പദവി ഹിന്ദുവിനാണ്. അയാളുടെ പേര് നാഥുറാം ഗോഡ്സെ എന്നാണ്. കമൽ പറയുന്നു. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്, ഗാന്ധിയുടെ കൊച്ചുമകനാണ്, അദ്ദേഹത്തിന്റെ മരണത്തില്‍ നീതി ലഭിക്കണം, ഒരു നല്ല ഇന്ത്യക്കാരന്‍ അവന്‍റെ രാജ്യം സമാധാന പൂര്‍ണമാകണമെന്നും എല്ലാവരും തുല്യതയോടെ ജീവിക്കണമെന്നും ആഗ്രഹിക്കും- കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട്ടിലെ ഭരണ പ്രതിപക്ഷ പാർട്ടികൾക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് കമൽ പ്രസംഗത്തിൽ നടത്തിയത്. സംസ്ഥാനത്തെ ജനങ്ങൾക്ക് ആശ്വാസം നൽകാൻ ഭരണകക്ഷിക്കോ പ്രതിപക്ഷത്തിനോ കഴിഞ്ഞിട്ടില്ല. കാലങ്ങളായി തങ്ങള്‍ ചെയ്ത് വന്നിരുന്ന തെറ്റുകൾ തിരുത്താൻ രണ്ട് ദ്രാവിഡ പാർട്ടികളും തയാറാല്ല. സംസ്ഥാനത്ത് ഭരണത്തിലുള്ള അണ്ണാ ഡി.എം.കെക്കും പ്രതിപക്ഷത്തുള്ള ഡി.എം.കെക്കും എതിരായ രാഷ്ട്രീയ വിപ്ലവമാണ് തമിഴ്നാട്ടിൽ ആസന്നമായിട്ടുള്ളതെന്നും കമൽഹാസൻ വ്യക്തമാക്കുന്നു.

അതേസമയം, കമലഹാസന്റെ പരാമർശത്തെ വിമർശിച്ച് ബിജെപി രംഗത്തെത്തി. പ്രസ്താവന തീകൊണ്ടുണ്ടുള്ള കളിയാണെന്നായിരുന്ന് തമിഴ്നാട്ടിലെ ബിജെപി നേതാവ് തമിഴിസൈ സുന്ദരരാജൻ ആരോപിച്ചു. ഹിന്ദു തീവ്രവാദത്തെക്കുറിച്ച് സംസാരിക്കുന്നതാരം ശ്രീലങ്കയിൽ നടന്ന സ്ഫോടനങ്ങളെ അപലപിക്കാത്തിരുന്നത് എന്താണെന്നും അദ്ദേഹം ചോദിക്കുന്നു. വരുന്ന ഞായറാഴ്ചയായിരുന്നു അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ്.

Also Read- കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്‌സില്‍ തിങ്ങിഞെരുങ്ങി 9 മാസം; പ്രളയത്തില്‍ നിന്നും കരകയറാനാവാതെ കാട് കയറുകയാണ് ആനക്കയത്തെ കാടര്‍ ജനത

Next Story

Related Stories