സയന്‍സ്/ടെക്നോളജി

തിരഞ്ഞെടുപ്പ് എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം? ഗൂഗിള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ലാസെടുക്കും

ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍, ഫാക്ട് ചെക്കിംഗ്, ഡിജിറ്റല്‍ സേഫ്റ്റി, സെക്യൂരിറ്റി, ഇലക്ഷന്‍ കവറേജില്‍ യൂടൂബ് ഉപയോഗം, ഡാറ്റ വിഷ്വലൈസേഷന്‍ തുടങ്ങിയവ സംബന്ധിച്ചാണ് പരിശീലനം നല്‍കുക.

ലോക്‌സഭ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗ് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗൂഗിള്‍ പരീശലന ക്ലാസ് നല്‍കും. ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍, ഫാക്ട് ചെക്കിംഗ്, ഡിജിറ്റല്‍ സേഫ്റ്റി, സെക്യൂരിറ്റി, ഇലക്ഷന്‍ കവറേജില്‍ യൂടൂബ് ഉപയോഗം, ഡാറ്റ വിഷ്വലൈസേഷന്‍ തുടങ്ങിയവ സംബന്ധിച്ചാണ് പരിശീലനം നല്‍കുക. ഡാറ്റ ലീക്‌സ്, ഇന്റര്‍ന്യൂസ് തുടങ്ങിയ സംഘടനകളുമായി ചേര്‍ന്ന് ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവ് ആണ് രാജ്യത്തെ 30 നഗരങ്ങളില്‍ ഫെബ്രുവരി 26, ഏപ്രില്‍ ആറ് തീയതികളിലാണ് ക്ലാസ് സംഘടിപ്പിക്കുന്നത്.

ഡാറ്റ ലീക്‌സ്, ഇന്റര്‍ന്യൂസ് തുടങ്ങിയ സംഘടനകളുമായി ചേര്‍ന്ന് ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവ് ആണ് രാജ്യത്തെ 30 നഗരങ്ങളില്‍ ഫെബ്രുവരി 26, ഏപ്രില്‍ ആറ് തീയതികളിലാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ബംഗാളി, കന്നഡ, ഗുജറാത്തി, ഒഡിയ, തമിഴ്, തെലുങ്ക്, മറാത്തി ഭാഷകളിലാണ് ക്ലാസ് സംഘടിപ്പിക്കുക. 2016 മുതല്‍ ഇന്ത്യയിലെ 40 നഗരങ്ങളിലെ 200 ന്യൂസ് റൂമുകളിലുള്ള 13,000 മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതുവരെ ക്ലാസ് നല്‍കിയതായി ഗൂഗിള്‍ ന്യൂസ് ലാബ് ഏഷ്യ പസിഫികിന്റെ ഐറീന്‍ ജേ ല്യു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍