നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. റിട്ടയര്‍ഡ് ഹൈക്കോടതി ജഡ്ജി കെ നാരായണ കുറുപ്പ് ആയിരിക്കും അന്വേഷണം നടത്തുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നെടുങ്കണ്ടത്തെ കസ്റ്റഡി മരണം ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ട് ആറ് മാസത്തിനകം നല്‍കണം. ഇപ്പോള്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രതിപക്ഷം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അതേസമയം ജുഡീഷ്യല്‍ അന്വേഷണത്തെ രാജ് കുമാറിന്റെ കുടുംബം സ്വാഗതം ചെയ്തു. ഇതിനിടെ ഇടുക്കി എസ് പി കെബി വേണുഗോപാലിനെ സര്‍ക്കാര്‍ ഭീകരവിരുദ്ധ സ്ക്വാഡിലേയ്ക്ക് സ്ഥലം മാറ്റി.