ന്യൂസ് അപ്ഡേറ്റ്സ്

ഡ്രൈവിംഗ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കും; നിയമ ഭേദഗതിയുമായി കേന്ദ്രം

ബയോ മെട്രിക്ക് വിവരങ്ങൾ ഉൾപ്പെടുന്ന ആധാറുമായി ഡ്രൈവിങ്ങ് ലൈസൻസ് ബന്ധിപ്പിക്കുന്നതോടെ വ്യാജ ലൈസന്‍സുകൾ ഉൾപ്പെടെ തടയാനാവുമെന്ന് കേന്ദ്ര മന്ത്രി

ഡ്രൈവിംഗ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കാൻ നിയമ നിയമ നിർമാണവുമായി കേന്ദ്രം. പഞ്ചാബിൽ നടക്കുന്ന ഇന്ത്യൻ സയന്‍സ് കോൺഗ്രസിൽ പങ്കെടുത്ത് സംസാരിക്കുക്കുന്നതിനിടെയാണ് നിയമ മന്ത്രി രവി ശങ്കർ പ്രസാദ് ഇക്കാര്യം വ്യക്തമാക്കിയത്. ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടള്ള നിർദേശം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ബയോമെട്രിക്ക് വിവരങ്ങൾ ഉൾപ്പെടുന്ന ആധാറുമായി ഡ്രൈവിങ്ങ് ലൈസൻസ് ബന്ധിപ്പിക്കുന്നതോടെ വ്യാജ ലൈസന്‍സുകൾ ഉൾപ്പെടെ തടയാനാവുമെന്നും അദ്ദേഹം പറയുന്നു.

വാഹനാപകടക്കേസുകളിൽ വ്യാജ ലൈസൻസ് ഉൾപ്പെടെ ഉപയോഗപ്പെടുത്തി നിയമനടപടികളിൽ നിന്നും രക്ഷപ്പെടുന്ന രീതി വ്യാപകമായതോടെയാണ് സർക്കാർ നീക്കം. ലൈസൻസ് ഉൾപ്പെടെ റദ്ദാക്കിയാലും വ്യാജവിവരങ്ങൾ നല്കി പുതിയ ലൈസന്‍സ് സംഘടിപ്പിന്നതും കണ്ണ്, വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങൾ  പരിശോധിക്കാനാവുന്നതിനാൽ തടയാനാവും.

അതേസമയം, രാജ്യത്താകമാനം ഏകീകൃത ലൈസന്‍സ് കൊണ്ടുവരുന്നതിള്ള പദ്ധതിയായ സാരഥിയും അന്തിമ ഘട്ടത്തിലാണ്. കേന്ദ്രീകൃത നമ്പര്‍ ഒരുക്കുന്നതാണ് ‘സാരഥി’ ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് സംവിധാനം. ഇതോടെ രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും ലൈസന്‍സിന്റെ ആധികാരികത പരിശോധിക്കാം.

അമ്മ പറഞ്ഞത് ശരി, പിണറായിയുടെ ചതി തിരിച്ചറിഞ്ഞില്ല: തുഷാര്‍ വെള്ളാപ്പള്ളി

‘കലാപം തന്നെയായിരുന്നു അവരുടെ ലക്ഷ്യം, അല്ലാതെ കൊലവിളി മുഴക്കി അടച്ചിട്ട കടകള്‍ തല്ലിത്തകര്‍ക്കില്ലല്ലോ, മിഠായിത്തെരുവ് പറയുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍