TopTop
Begin typing your search above and press return to search.

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് ഗ്രീന്‍ ഫീല്‍ഡ് വേദിയാവും

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് ഗ്രീന്‍ ഫീല്‍ഡ് വേദിയാവും
ഈ വര്‍ഷം നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ആഞ്ചാം ഏക ദിനത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും. ബിസിസിഐ ഫിക്‌ചേഴ്‌സ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനം പുറത്തുവിട്ടത്. ഡേ നൈറ്റ് മാച്ചായാണ് മല്‍സരം ക്രമീകരിച്ചിട്ടുള്ളത്.

നേരത്തെ തന്നെ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡിനെ വേദിയായി തീരുമാനിച്ചിരുന്ന മല്‍സരം കൊച്ചിലേക്ക മാറ്റണമെന്ന കെസിഎയുടെ നിലപാടിനെ തുടര്‍ന്ന് തീരുമാനം അനിശ്ചിത്വത്തിലാവുകയാരുന്നു. എന്നാല്‍ കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം ഐഎസ്എല്ലിനായി ഒരുക്കിയിരിക്കുന്നതിനാല്‍ ക്രിക്കറ്റ് മല്‍സരത്തിനായ വീണ്ടും ക്രമീകരിക്കുന്നക്കുന്നതിനതിരേ പ്രമുഖരടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കെസിഎ നിലപാടിനെതിരേ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പമെന്റ് കോര്‍പ്പറേഷന്‍ നിലപാടെത്തതോടെ തര്‍ക്കം രൂക്ഷമാവുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ജിസിഡിഎ, കെസിഎ അധികൃതരുമായി കായിക മന്ത്രി എസി മൊയ്തീന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് മാച്ച് തിരുവന്തപുരത്ത് തന്നെ നടത്താന്‍ തത്വത്തില്‍ തീരുമാനമാവുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഗ്രീന്‍ ഫീല്‍ഡിനെ തിരഞ്ഞെടുത്ത് ബിസിസിഐ തീരുമാനം പുറത്തുവന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Next Story

Related Stories