TopTop
Begin typing your search above and press return to search.

മകനും മരുമകളും ദ്രോഹിക്കുന്നു, സോഷ്യല്‍ മീഡിയയിൽ സഹായം തേടി വൃദ്ധ ദമ്പതികൾ

മകനും മരുമകളും ദ്രോഹിക്കുന്നു, സോഷ്യല്‍ മീഡിയയിൽ സഹായം തേടി വൃദ്ധ ദമ്പതികൾ
'എന്റെ പേര് ഇന്ദ്രജിത്ത് ഗ്രോവർ, ഞാനൊരു ഹൃദയ രോഗിയാണ്, ഇത് ഭാര്യ ഇവർ ആർത്തറൈറ്റിസ് രോഗ ബാധിതയാണ്. ഞങ്ങൾ‌ക്ക് ഒരു മകനാണുള്ളത്. എന്നാൽ അവനും ഭാര്യയും തങ്ങളെ ദ്രോഹിക്കുകയാണ്. വീട്ടിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുന്നു. ഞങ്ങൾ ജീവിക്കുന്നതോ മരിക്കുന്നതോ അവർക്ക് പ്രശ്നമല്ല'.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ പ്രചരിച്ച ഒരു വീഡിയോയിലെ ഉള്ളടക്കമാണിത്. ഡൽഹിക്ക് സമീപ പ്രദേശമായ ഗാസിയാബാദ് സ്വദേശിയായ ഇന്ദ്രജിത്ത് ഗ്രോവർ എന്ന 68 കാരനാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സമീപത്ത് 68 കാരിയായ ഭാര്യയും ഉണ്ടായിരുന്നു. മകന്റെയും മരുമകളുടെയും പീഡനങ്ങളിൽ നിന്നും സഹായമഭ്യർത്ഥിച്ച് രംഗത്തെത്തിയത്. വിഷയത്തിൽ ഗാസിയാബാദ് ജില്ലാ ഭരണകൂടം ഇടപെടണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.

വീഡിയോ വൈറലായതോടെ ഭരണ കൂടവും ഉണർന്ന് പ്രവർത്തിച്ചു മണിക്കൂറുകൾക്കകം ഇവരെ കണ്ടെത്തിയ അധികൃതർ പോലീസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം അങ്കൂർ വിഹാറിലെ വീട്ടിലെത്തുകയുമായിരുന്നു. എന്നാല്‍ വീഡിയോ ഉൾപ്പെടെ പരിശോധിച്ച് ഇന്ദ്രജിത്ത് ഗ്രോവറുടെ മകൻ അഭിലാഷ് ഗ്രോവരുമായി ബന്ധപ്പെട്ട അധികൃതർക്ക് അനുകൂലമായ മറുപടിയായിരുന്നില്ല ലഭിച്ചത്. മാതാപിതാക്കളുടെ ആഗ്രഹപ്രകാരമാണ് തങ്ങൾ വീട് വിട്ടിറങ്ങിയയതെന്നും അഭിലാഷ് പറയുന്നു. ഇക്കാര്യം വ്യക്തമാക്കി മകൻ എഴുതി നൽകി കത്തും ജില്ലാ ഭരണകൂടം പുറത്ത് വിട്ടു.


Next Story

Related Stories